കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം; പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ 3 എംഎല്‍എമാര്‍ വി്ട്ടുനിന്നു

കേരള കോണ്‍ഗ്രസില്‍ ഭിന്നത. കേരളാ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ നിന്നും മൂന്ന് എംഎല്‍എ മാര്‍ മാറിനില്‍ക്കുന്നു -  പിജെ ജോസഫും മോന്‍സ് ജോസഫും സിഎഫ് തോമസും പങ്കെടുക്കുന്നില്ല
കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം; പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ 3 എംഎല്‍എമാര്‍ വി്ട്ടുനിന്നു

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെഎം മാണി വിളിച്ചുചേര്‍ത്ത കേരള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്നും ജോസഫ് ഗ്രൂപ്പിന്റെ മൂന്ന് എംഎല്‍എ മാര്‍ വിട്ടുനില്‍ക്കുന്നു. ഇക്കാര്യത്തിലുണ്ടായ അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് മൂന്ന് പേരും വിട്ടുനില്‍ക്കുന്നത്. എന്നാ്ല്‍ സിഎഫ് തോമസ് പങ്കെടുക്കാത്തത് അനാരോഗ്യത്തെ തുടര്‍ന്നാണെന്ന് യോഗത്ത അറിയിച്ചിട്ടുണ്ട്.

സിപിഎം പിന്തുണയോടെ അധികാരമേറ്റതിനെ തുടര്‍്ന്ന് പാര്‍ട്ടിയിലെ അഭിപ്രായഭിന്നത പരിഹരിക്കുക ലക്ഷ്യമിട്ടാണ് അടിയന്തിരമായി മാണിയുടെ വീട്ടില്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചുചേര്‍ത്തത്. പിജെ ജോസഫും മോന്‍സ് ജോസഫും സ്ഥലത്തുണ്ടായിട്ടും യോഗത്തില്‍ പങ്കെടുക്കാന്‍ തയ്യാറായിട്ടില്ല. ഇക്കാര്യത്തില്‍ ഇരുവരും മാണിക്കെതിരെ പരസ്യപ്രതികരണവുമായി രംഗത്തെത്തിയിരുന്നു. 

കേരള കോണ്‍ഗ്രസില്‍ ഭിന്നത. കേരളാ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ നിന്നും മൂന്ന് എംഎല്‍എ മാര്‍ മാറിനില്‍ക്കുന്നു. പിജെ ജോസഫും മോന്‍സ് ജോസഫും സിഎഫ് തോമസും പങ്കെടുക്കുന്നില്ല. സിഎഫ് തോമസ് അനാരോഗ്യം കാരണമാണ് വിട്ടുനില്‍ക്കുന്നത്. പാലായില്‍ കെഎം മാണിയുടെ വിട്ടിലാണ് യോഗം ചേരുന്നത്. യോഗത്തില്‍ മാണിയെ കൂടാതെ രണ്ട് എംഎല്‍എമാര്‍ മാത്രമാണ് പങ്കെടുക്കുന്നത്. റോഷി അഗസ്തിനും ജയരാജും കൂടാതെ  ജോസ് കെ മാണിയും ജോയ് എബ്രഹാമും യോഗത്തില്‍ പങ്കെടുക്കുന്നു

ഇന്ന് കോട്ടയത്ത് ചേര്‍ന്ന ഡിസിസി യോഗത്തിലും കെഎം മാണിക്കും മകനുമെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. മാണിയും മകനുമായി യാതൊരു കൂട്ടുകെട്ടിനും ഇനി കോണ്‍ഗ്രസ് തയ്യാറാല്ലെന്നായിരുന്നു യോഗത്തിന്റെ നിലപാട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com