ഇടുക്കിയില്‍ ജില്ലാ ഭരണകൂടം തയ്യാറാക്കിയ സര്‍ക്കാര്‍ ഭൂമി കയ്യേറിയവരുടെ പട്ടികയില്‍ എം.എം മണിയുടെ സഹോദരനും സിപിഎം ഏരിയാ കമ്മറ്റി അംഗവും 

മുഖ്യമന്ത്രി വിളിച്ചിരിക്കുന്ന സര്‍വ്വകക്ഷി യോഗത്തിനു മുന്നോടിയായാണ് കയ്യേറ്റക്കാരുടെ പട്ടിക ഉണ്ടാക്കിയത്
ഇടുക്കിയില്‍ ജില്ലാ ഭരണകൂടം തയ്യാറാക്കിയ സര്‍ക്കാര്‍ ഭൂമി കയ്യേറിയവരുടെ പട്ടികയില്‍ എം.എം മണിയുടെ സഹോദരനും സിപിഎം ഏരിയാ കമ്മറ്റി അംഗവും 

ഇടുക്കി: ഇടുക്കിയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയവരുടെ പട്ടികയില്‍ മന്ത്രി എം.എം മണിയുടെ സഹോദരന്‍ എംഎം ലംബോദരന്റേയും പേരുണ്ടെന്ന് സൂചനകള്‍. കയ്യേറ്റക്കാരുടെ പട്ടിക തയ്യാറാക്കിയത് ഇടുക്കി ജില്ലാ ഭരണകൂടമാണ്. എംഎം ലംബോദരനെ കൂടാതെ സിപിഎം ശാന്തന്‍പാറ ഏരിയാ കമ്മറ്റി അംഗം വി.എക്‌സ് ആല്‍ബിനും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചനകള്‍. സ്പിരിറ്റ് ഇന്‍ ജീസസ് അദ്ധ്യക്ഷന്‍ ടോം സഖറിയയും  ലിസ്റ്റിലുണ്ട്.

മുഖ്യമന്ത്രി വിളിച്ചിരിക്കുന്ന സര്‍വ്വകക്ഷി യോഗത്തിനു മുന്നോടിയായാണ് കയ്യേറ്റക്കാരുടെ പട്ടിക ഉണ്ടാക്കിയത്. ജില്ലാ കളക്ടറും ദേവികുളം സബ്കളക്ടറും റവന്യൂ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 10 സെന്റിനു മുകളില്‍ ഭൂമി കൈയ്യേറിയ വന്‍കിടക്കാരുടെ മാത്രം പട്ടികയാണിത്. എം.എം മണിയുടെ സഹോദരന്‍ ലബോദരന്റെ കയ്യില്‍ നിന്നും ഒന്നാം ദൗത്യസംഘം പിടിച്ചെടുത്ത 250 ഏക്കറോളം ഭൂമി സര്‍ക്കാര്‍ കൈവശമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.ന്‌നക്കനാല്‍ മേഖലയിലെ കയ്യേറ്റക്കാരുടെ പട്ടികയിലാണ് ശാന്തന്‍പാറ ഏരിയാ കമ്മറ്റി അംഗം വി.എക്‌സ് ആല്‍ബിന്റെ പേരുമുള്ളത്.പട്ടിക പൂര്‍ണ്ണ രൂപത്തിലാക്കാന്‍ കളക്ടര്‍ക്ക് മൂന്ന് ആഴ്ചത്തെ സമയം കൂടി അനുവദിച്ചതായാണ് വിവരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com