മാണിയുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന് പി.ജെ.ജോസഫ്; തന്റെ നിലപാട് തിങ്കളാഴ്ച പാര്‍ട്ടി യോഗത്തില്‍ വ്യക്തമാക്കും

സിപിഎമ്മുമായുള്ള കൂട്ടുകെട്ടിനെ കുറിച്ച് തനിക്ക് വ്യക്തമായ അഭിപ്രായമുണ്ട്‌.തിരുവനന്തപുരത്ത് ചേരുന്ന പാര്‍ട്ടി യോഗത്തില്‍ ഈ അഭിപ്രായ വ്യത്യസങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യും
മാണിയുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന് പി.ജെ.ജോസഫ്; തന്റെ നിലപാട് തിങ്കളാഴ്ച പാര്‍ട്ടി യോഗത്തില്‍ വ്യക്തമാക്കും

കോട്ടയം: കെ.എം.മാണിയുമായി ചില കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് പി.ജെ.ജോസഫ്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി കൂട്ടുകെട്ടുണ്ടാക്കിയതിനെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് എമ്മില്‍ ഉടലെടുത്ത പ്രതിഷേധത്തിന് പിന്നാലെയാണ് പി.ജെ.ജോസഫിന്റെ പ്രതികരണം.

സിപിഎമ്മുമായുള്ള കൂട്ടുകെട്ടിനെ കുറിച്ച് തനിക്ക് വ്യക്തമായ അഭിപ്രായമുണ്ട്‌.
തിരുവനന്തപുരത്ത് ചേരുന്ന കേരള കോണ്‍ഗ്രസ് എമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഈ അഭിപ്രായ വ്യത്യസങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും ജോസഫ് വ്യക്തമാക്കി.വെള്ളിയാഴ്ച മാണിയുടെ വസതിയില്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാതിരുന്നത് അസൗകര്യത്തെ തുടര്‍ന്നെന്നും ജോസഫ് പറഞ്ഞു.

കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനൊപ്പം കൂട്ടുകെട്ടുണ്ടാക്കിയതിന് പിന്നാലെ മാണിയുടെ കേരള കോണ്‍ഗ്രസിലുണ്ടായ പ്രതിഷേധങ്ങള്‍ കെട്ടടങ്ങുന്നുവെന്ന് സൂചന നല്‍കുന്ന വാര്‍ത്തകളാണ് നേരത്തെ പുറത്തുവന്നിരുന്നത്‌. ജില്ലാ പഞ്ചായത്തിലെ പ്രസിഡന്റെ തെരഞ്ഞെടുപ്പില്‍ സ്വീകരിച്ച നിലപാടിനെതിരെ പ്രതിഷേധിച്ച് രാജി പ്രഖ്യാപിച്ച കേരള കോണ്‍ഗ്രസിന്റെ കോട്ടയം ജില്ലാ അധ്യക്ഷന്‍ ഇജെ അഗസ്റ്റി രാജി പിന്‍വലിച്ചിരുന്നു.

മാണി സാര്‍ നേരിട്ട് വിളിച്ച് അഭ്യര്‍ഥിച്ചതിനാല്‍ രാജി പിന്‍വലിക്കുന്നെന്നായിരുന്നു അഗസ്റ്റിയുടെ പ്രതികരണം. അഗസ്റ്റി രാജി പിന്‍വലിച്ചെങ്കിലും സിപിഎമ്മിനെതിരെ കൂട്ടുകെട്ടുണ്ടാക്കിയ നടപടിക്കെതിരെ ശക്തമായ വികാരമാണ് പഴയ മാണി വിഭാഗത്തിലും നിലനില്‍ക്കുന്നത്. 

രാജി പ്രഖ്യാപിച്ച അഗസ്റ്റിയെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരണമെന്ന അഭിപ്രായമാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ പാര്‍ലമെന്ററി യോഗത്തില്‍ ഉണ്ടായത്.മാണിയുടെ വിശ്വസ്തനാ അഗസ്റ്റി. അഗസ്റ്റി രാജി പിന്‍വലിച്ചതോടെ പാര്‍ട്ടിയിലെ മറ്റ് അംഗങ്ങളുടെ പ്രതിഷേധവും തണുപ്പിക്കാനാവുമെന്നാണ് മാണിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ മാണിയുടെ വസതിയില്‍ ചേര്‍ന്ന പാര്‍ലമെന്ററി യോഗത്തില്‍ നിന്നും പി.ജെ.ജോസഫും, മോന്‍സ് ജോസഫും വിട്ടുനിന്നത് കേരള കോണ്‍ഗ്രസിലെ ഭിന്നിപ്പ് വ്യക്തമാക്കി. 

എന്നാല്‍ പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടെന്ന ആരോപണം തള്ളിയ മാണി, പാര്‍ട്ടിയുടെ ഔദ്യോഗിക യോഗമല്ല ചേര്‍ന്നതെന്നും, വെള്ളിയാഴ്ചത്തെ യോഗത്തില്‍ പങ്കെടുക്കുന്നതില്‍ അസൗകര്യം ഉണ്ടെന്നും ജോസഫ് അറിയിച്ചിരുന്നതായി പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com