വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ ജോലി സമയം പുനക്രമീകരിച്ചു

പകല്‍ താപനില ക്രമാതീതമായി ഉയരുന്ന പശ്ചത്താലത്തില്‍ വെയിലത്ത് പണിയെടുക്കുന്ന് തൊഴിലാളികളുടെ ജോലി സമയം പുനക്രമീകരിച്ചു. തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്ന സാഹചര്യമുള്ള പശ്ചാത്തലത്തിലാണ് ഉത്തരവ്
53746_1488425811
53746_1488425811

തിരുവനന്തപുരം: പകല്‍ താപനില ക്രമാതീതമായി ഉയരുന്ന പശ്ചത്താലത്തില്‍ വെയിലത്ത് പണിയെടുക്കുന്ന് തൊഴിലാളികളുടെ ജോലി സമയം പുനക്രമീകരിച്ചു. തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്ന സാഹചര്യമുള്ള പശ്ചാത്തലത്തിലാണ് ഉത്തരവ് പുറത്തിറക്കിയത്.

പൊതുജനതാല്‍പര്യാര്‍ത്ഥം 1958ലെ കേരള മിനിമം വേജസ് ചട്ടങ്ങളിലെ 23 (3) പ്രകാരം മെയ് 30 വരെയാണ് ജോലി സമയം പുനക്രമീകരിച്ചിരിക്കുന്നത്. ഇതനുസരിച്ച് പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചക്ക് 12 മണി മുതല്‍ 3 മണിവരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ആറുമണി മുതല്‍ വൈകുന്നേരം 7 മണിവരെയുള്ള സമയത്തിനുള്ളില്‍ എട്ടുമണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ട്. 

രാവിലെയും ഉച്ചയ്ക്ക് ശേഷമുള്ള മറ്റ് ഷിഫ്റ്റുകളിലെ ജോലി സമയം ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന പ്രകാരവും വൈകുന്നേരം മൂന്ന് മണിക്ക് അവസാനിക്കുന്ന പ്രകാരവും വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന പ്രകാരവും പുനക്രമീകിച്ചു. സമുദ്രനിരപ്പില്‍ നിന്ന് 3000 അടിയില്‍ കൂടുതല്‍ ഉയരമുള്ള സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത മേഖലകളെ ഉത്തരവിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com