ഹോസ്ദുര്‍ഗ് വെച്ച് മതസ്പര്‍ധയുണ്ടാക്കുന്ന പ്രസംഗം നടത്തിയതിന് ശശികലയെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍

ഹോസ്ദുര്‍ഗ് വെച്ച് മതസ്പര്‍ധയുണ്ടാക്കുന്ന പ്രസംഗം നടത്തിയതിന് ശശികലയെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍

ഗുരുവായൂര്‍: ഹോസ്ദുര്‍ഗില്‍ വെച്ച് മതവിദ്വേഷ പ്രഭാഷണ കേസില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍. ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുത്ത സര്‍ക്കാര്‍ നടപടിക്കെതിരേ ഹൈന്ദവ സംഘനടകള്‍ നടത്തിയ സമരത്തില്‍ പങ്കെടുത്ത് നടത്തിയ പ്രസംഗം പോലീസ് തടഞ്ഞിരുന്നു.

പ്രസംഗം തടഞ്ഞ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരെയും കൂട്ടി പൊലീസ് സ്‌റ്റേഷനിലെത്തിയ ശശികലയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

2016ല്‍ ഹോസ്ദുര്‍ഗില്‍ വെച്ച് നടത്തിയ മതസ്പര്‍ധയുണ്ടാക്കുന്ന പ്രസംഗത്തിന്റെ പേരില്‍ ശശികലയ്‌ക്കെതിരേ കേസ് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, ശശികലയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ചൂണ്ടിക്കാട്ടി ഹിന്ദു ഐക്യവേദി രംഗത്തെത്തി.

കാസര്‍കോട്ടെ ഹോസ്ദുര്‍ഗില്‍ 2016 ഒക്ടോബറില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ശശികലയെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com