ആര് ശ്രമിച്ചാലും പാര്‍ട്ടിയെ പിളര്‍ത്താനാകില്ലെന്ന് മാണി; കേരള കോണ്‍ഗ്രസ് അഭിപ്രായ സ്വതന്ത്ര്യമുള്ള പാര്‍ട്ടി

പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസം ഇല്ല. ഇടതുപക്ഷത്തേക്ക് പോകുമെന്നത് സംബന്ധിച്ച് ഒരു സൂചന പോലും കേരള കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും മാണി
ആര് ശ്രമിച്ചാലും പാര്‍ട്ടിയെ പിളര്‍ത്താനാകില്ലെന്ന് മാണി; കേരള കോണ്‍ഗ്രസ് അഭിപ്രായ സ്വതന്ത്ര്യമുള്ള പാര്‍ട്ടി

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റെ തെരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി കൂട്ടുകെട്ടുണ്ടാക്കിയതിന് പിന്നാലെ കേരള കോണ്‍ഗ്രസിലുണ്ടായ ഭിന്നിപ്പ് പിളര്‍പ്പിലേക്ക് നീങ്ങുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കെ.എം.മാണി. ആര് ശ്രമിച്ചാലും പാര്‍ട്ടിയെ പിളര്‍ത്താന്‍ സാധിക്കില്ലെന്ന് മാണി പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യമുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസം ഇല്ല. ഇടതുപക്ഷത്തേക്ക് പോകുമെന്നത് സംബന്ധിച്ച് ഒരു സൂചന പോലും കേരള കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും മാണി പറഞ്ഞു.

ചില കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന പി.ജെ.ജോസഫിന്റെ പ്രതികരണം വന്നതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ ഭിന്നിപ്പില്ലെന്ന പരാമര്‍ശം മാണിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com