നേതാക്കന്‍മാര്‍ മാത്രം പോരാ, അണികളും പ്രവര്‍ത്തകരും വേണമെന്ന് ആന്റണി; പിണറായി ഭരണം യുഡിഎഫ്‌ കാലത്തേക്കാള്‍ ദുസ്സഹം

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പൂര്‍ണ പരാജയമാണ്. സാധാരണക്കാരുടെ ജീവിതം യുഡിഎഫ് ഭരണകാലത്തേക്കാള്‍ ദുസ്സഹമായി. തീര്‍ത്തും നിരാശജനകമായ ഭരണമാണ് നടക്കുന്നതെന്നും ആന്റണി പറഞ്ഞു
നേതാക്കന്‍മാര്‍ മാത്രം പോരാ, അണികളും പ്രവര്‍ത്തകരും വേണമെന്ന് ആന്റണി; പിണറായി ഭരണം യുഡിഎഫ്‌ കാലത്തേക്കാള്‍ ദുസ്സഹം

തിരുവനന്തപുരം: കോണ്‍ഗ്രസിലെ കേരളനേതൃത്വത്തിനെതിരെയും പിണറായി സര്‍ക്കാരിനെതിരെയും വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എകെ ആന്റണി. ജനകീയ സമരങ്ങളില്‍ തിരിച്ചടികള്‍ സ്വഭാവികമാണ്. കോണ്‍ഗ്രസ് പാര്‍ട്ടി തിരിച്ചുവരും. നേതാക്കന്‍മാര്‍ മാത്രം ഉണ്ടായിട്ട് കാര്യമില്ലെന്നും അണികളും പ്രവര്‍ത്തകരും വേണമെന്നും ആന്റണി പറഞ്ഞു.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പൂര്‍ണ പരാജയമാണ്. സാധാരണക്കാരുടെ ജീവിതം യുഡിഎഫ് ഭരണകാലത്തേക്കാള്‍ ദുസ്സഹമായി. തീര്‍ത്തും നിരാശജനകമായ ഭരണമാണ് നടക്കുന്നതെന്നും ആന്റണി പറഞ്ഞു. സെന്‍കുമാര്‍ വിഷയത്തിലും കേരള കോണ്‍ഗ്രസ് വിഷയത്തില്‍ പ്രതികരിക്കിനില്ലെന്നായിരുന്നു ആന്റണിയുടെ പ്രതികരണം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് സിപിഎം ജയ് വിളിക്കുന്ന കാലം വിദൂരമല്ല. പശ്ചിമബംഗാളിലും തൃപുരയിലെയും ആളുകള്‍ പറയുന്നത് കോണ്‍ഗ്രസ് തിരിച്ചെത്തണമെന്നാണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ ഐക്യനിര ഉയര്‍ന്നുവരുമെന്നും ആന്റണി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com