മണിയാശാനും ഫേസ്ബുക്കില്‍; ലക്ഷ്യം സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കല്‍

മണിയാശാനും ഫേസ്ബുക്കില്‍; ലക്ഷ്യം സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കല്‍

വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായാണ് സോഷ്യല്‍ മീഡിയയിലും തന്റെസാന്നിധ്യം അറിയിച്ചിരിക്കുന്നതെന്ന് മണി

കൊച്ചി: നവമാധ്യമങ്ങളുടെ സാധ്യത കൂടി പ്രയോജനപ്പെടുത്തി സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കാന്‍ ഫേസ്ബുക്ക് പേജ്‌ ആരംഭിച്ച് വൈദ്യുത മന്ത്രി എം.എം.മണി. വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായാണ് സോഷ്യല്‍ മീഡിയയിലും തന്റെ
സാന്നിധ്യം അറിയിച്ചിരിക്കുന്നതെന്ന് മണി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

സംസ്ഥാനത്തിന്റെ വികസന ചരിത്രത്തില്‍ 'സമ്പൂര്‍ണ്ണ വൈദ്യുതീകരണം' എന്ന നാഴികക്കല്ല് തീര്‍ക്കാനുള്ള ശ്രമത്തിലാണ് വൈദ്യുതിവകുപ്പും കെ.എസ്.ഇ.ബി. ലിമിറ്റഡും. 

സമ്പൂര്‍ണ്ണ വൈദ്യുതീകരണ പ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. പരമ്പരാഗത ജലവൈദ്യുത പദ്ധതികളില്‍ മുടങ്ങി കിടക്കുന്നവ പുനരുജ്ജീവിപ്പിക്കുന്നതിനോടൊപ്പം സോളാര്‍ ഉള്‍പ്പെടെയുള്ള നൂതന ഊര്‍ജ സോത്രസ്സുകളെ ശ്രോതസ്സുകളെഉപയോഗപ്പെടുത്തേണ്ടതുണ്ടെന്നും മന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com