പൂച്ച കറുത്തതോ വെളുത്തതോ എന്നല്ല പ്രശ്‌നം, എലിയോ പിടിക്കുമോ എന്നതിലാണ് കാര്യം; ചെന്നിത്തലയ്ക്ക് മണിയുടെ മറുപടി

വിദ്യുച്ഛക്തി എന്ന് എഴുതാനും വായിക്കാനും മാത്രമല്ല എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കാനും തനിക്ക് അറിയാമെന്നും എംഎം മണി
പൂച്ച കറുത്തതോ വെളുത്തതോ എന്നല്ല പ്രശ്‌നം, എലിയോ പിടിക്കുമോ എന്നതിലാണ് കാര്യം; ചെന്നിത്തലയ്ക്ക് മണിയുടെ മറുപടി

തിരുവനന്തപുരം: വിദ്യുച്ഛക്തി എന്ന് ഒരു ഭാഷയിലും എഴുതാന്‍ അറിയാത്ത ആളാണെന്ന എംഎം മണിയെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനക്കെതിരെ എംഎം മണി. വിദ്യുച്ഛക്തി എന്ന് എഴുതാനും വായിക്കാനും മാത്രമല്ല എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കാനും തനിക്ക് അറിയാമെന്നും എംഎം മണി പറഞ്ഞു.

മറ്റുപലരെയും പോലെ ഭാഷാപാണ്ഡിത്യവും വിദ്യാസമ്പന്നതയും തനിക്കില്ലെന്നും എങ്കിലും നല്ല നിലയില്‍ കാര്യങ്ങള്‍ ചെയ്യാനുള്ള ആര്‍ജ്ജവവും ബുദ്ധിയും ഇച്ഛാശക്തിയും തനിക്കുണ്ട്. കടുത്ത വേനലില്‍ ഡാമുകള്‍ വറ്റി വരണ്ടപ്പോള്‍ പവര്‍കട്ടും ലോഡ്‌ഷെഡിങ്ങും ഇല്ലാതെ മുന്നോട്ട് പോകാന്‍ സാധിക്കുന്നതും ഇതിന്റെ തെളിവാണ്. എല്ലാ കാര്‍ഷിക  വിളകള്‍ക്കും സൗജന്യ നിരക്കില്‍ വൈദ്യുതി നല്‍കാന്‍ സാധിക്കുന്നതും ഇതിന്റെ തെളിവാണ്. രാജ്യത്തെ ആദ്യ സമ്പൂര്‍ണ വൈദ്യുതീകരണ സംസ്ഥാനമായി കേരളത്തെ ഉയര്‍ത്താന്‍ സാധിച്ചതും ഈ സര്‍ക്കാരിന്റെ വലിയ നേട്ടമാണ്. ഈ കാലയളവില്‍ വൈദ്യുതി വകുപ്പ് മന്ത്രിയായി ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കഴിഞ്ഞതിലുള്ള അഭിമാനമുണ്ട്. വിദ്യാഭ്യാസ യോഗ്യത പറഞ്ഞ് പുച്ഛിക്കുന്നവര്‍ പുച്ഛിച്ചട്ടോ, പൂച്ച കറുത്തതോ വെളുത്തതോ എന്നല്ല പ്രശ്‌നം, എലിയോ പിടിക്കുമോ എന്നതിലാണ് കാര്യം. 

എംഎം മണി പറയുന്ന കാര്യങ്ങള്‍ കേരളത്തിന് അപമാനകരമാണ്. ഇങ്ങനെ ഒരു മന്ത്രിയെക്കൊണ്ട് നാടിന് ഒരു പ്രയോജനവുമില്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് പ്രസംഗം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com