ഭയത്തോടെ ആളുകള്‍ വീടുകളില്‍ കിടന്നുറങ്ങുന്ന അവസ്ഥ പൊലീസുണ്ടാക്കരുതെന്ന് കോടിയേരി ബാലകൃഷ്ണന്‍

നാട്ടില്‍ ആക്രമി സംഘങ്ങളുടെ തേര്‍വാഴ്ചയാണ് നടക്കുന്നത്. ഇക്കാര്യത്തില്‍ പൊലിസിന്റെ ഇടപെടല്‍ മാറിയില്ലെങ്കില്‍ ജനകീയ മുന്നേറ്റം സംഘടിപ്പിക്കുമെന്നും കോടിയേരി
ഭയത്തോടെ ആളുകള്‍ വീടുകളില്‍ കിടന്നുറങ്ങുന്ന അവസ്ഥ പൊലീസുണ്ടാക്കരുതെന്ന് കോടിയേരി ബാലകൃഷ്ണന്‍

കണ്ണൂര്‍:  പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാനത്ത് പൊലീസ് നടപടി ശക്തമല്ലാത്താതാണ് ആക്രമസംഭവങ്ങള്‍ വര്‍ധിക്കുന്നതിന് ഇടയാകുന്നത്. ഇതു കാരണം ഭയത്തോടെ ആളുകള്‍ വിട്ടില്‍ കിടന്നുറങ്ങേണ്ടുന്ന അവസ്ഥ പൊലീസ് സൃഷ്ടിക്കരുതെന്നും കോടിയേരി പറഞ്ഞു. നാട്ടില്‍ ആക്രമി സംഘങ്ങളുടെ തേര്‍വാഴ്ചയാണ് നടക്കുന്നത്. ഇക്കാര്യത്തില്‍ പൊലിസിന്റെ ഇടപെടല്‍ മാറിയില്ലെങ്കില്‍ ജനകീയ മുന്നേറ്റം സംഘടിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു.

കേസുകള്‍ കൃത്യമായി പരിശോധിച്ച് നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ എടുക്കുകയും വേണം. കണ്ണൂരിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍വകക്ഷി യോഗം തീരുമാനങ്ങള്‍ കൈക്കൊണ്ടപ്പോള്‍ അത് ലംഘിക്കുന്നവര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കാത്തതാണ് സംഘര്‍ഷത്തിന് കാരണമെന്നും കോടിയേരി പറഞ്ഞു. തലശ്ശേരിയില്‍ കൊമ്മല്‍വയലിലും മണോളിക്കാവിലും സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിച്ചതിനെ തുടര്‍ന്ന് ഇവിടെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോാടിയേരി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com