മൂന്നാറിലേക്ക് ബിജെപി എംപിമാര്‍

സുരേഷ് ഗോപി, രാജീവ് ചന്ദ്രശേഖരന്‍, റിച്ചാര്‍ഡ് ഹേ എന്നിവരെ കൂടാതെ കേരളത്തില്‍ നിന്നുള്ള എംഎല്‍എ ഒ രാജഗോപാലും സംഘത്തിലുണ്ടാകും. ഈ മാസം 14നാണ് സന്ദര്‍ശനം
മൂന്നാറിലേക്ക് ബിജെപി എംപിമാര്‍

തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റത്തെ പഠിക്കുന്നതിനായിയ ബിജെപി എംപിമാര്‍ മൂന്നാര്‍ സന്ദര്‍ശിക്കും. സുരേഷ് ഗോപി, രാജീവ് ചന്ദ്രശേഖരന്‍, റിച്ചാര്‍ഡ് ഹേ എന്നിവരെ കൂടാതെ കേരളത്തില്‍ നിന്നുള്ള എംഎല്‍എ ഒ രാജഗോപാലും സംഘത്തിലുണ്ടാകും. ഈ മാസം 14നാണ് സന്ദര്‍ശനം. 

കേരളത്തില്‍ ഇരുമുന്നണികളുടെ കാലത്തും മൂന്നാറില്‍വലിയ തോതിലുള്ള കയ്യേറ്റമുണ്ടായിട്ടുണ്ട്. ഇരുമുന്നണികളുടെയും പിന്തുണയോടെയാണ് മൂന്നാറിലെ വന്‍കിടകയ്യേറ്റമെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.വന്‍കിട കയ്യേറ്റക്കകാര്‍ എങ്ങനെ ഇത്ര റിസോര്‍ട്ടുകള്‍ കെട്ടിപ്പൊക്കിയെന്നത് വിശദീകരിക്കേണ്ട ഉത്തരവാദിത്തം ഭരിക്കുന്നവര്‍ വ്യക്തമാക്കണമെന്നുമാണ് ബിജെപിയുടെ നയം.

മൂന്നാര്‍ സന്ദര്‍ശിക്കുന്ന എംപിമാരുടെ സംഘം മൂന്നാറിനെ പറ്റിയുള്ള വസ്തുതാ വിവര റിപ്പോര്‍ട്ട് കേന്ദ്ര പരിസ്ഥിതിക്ക് മന്ത്രിക്ക് സമര്‍പ്പിക്കും. കൂടാതെ കേന്ദ്രസംഘം അടുത്ത ദിവസം മൂന്നാറിലെത്തുമെന്ന് ബിജെപി പ്രസിഡന്റ് കുമ്മനം പറഞ്ഞു. മൂന്നാറില്‍ സാധാരണക്കാരായ കുടിയേറ്റക്കാര്‍ക്ക് ഉടന്‍ ഭൂമി ലഭ്യമാക്കണമെന്നതാണ് ബിജെപി നിലപാട്. സര്‍വകക്ഷിയോഗം ചേര്‍ന്നത് കൊണ്ട് കാര്യമായില്ലെന്നും ഭുരഹിതര്‍ക്ക് ഭൂമി എങ്ങനെ നല്‍കാമെന്നതായിരുന്നു യോഗം ചര്‍ച്ച ചെയ്യേണ്ടെതെന്നും കുമ്മനം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com