പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ഇന്ന് മൂന്നാറില്‍; ലക്ഷ്യം കയ്യേറ്റങ്ങളെ കുറിച്ച് പഠിക്കല്‍

കുമ്മനം രാജശേഖരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി പരിശോധനയ്‌ക്കെത്തുന്നത്
പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ഇന്ന് മൂന്നാറില്‍; ലക്ഷ്യം കയ്യേറ്റങ്ങളെ കുറിച്ച് പഠിക്കല്‍

മൂന്നാര്‍: അനധികൃത കയ്യേറ്റങ്ങളെ കുറിച്ച് പഠിക്കാന്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ഇന്ന് മുന്നാറിലെത്തും. രേണുക ചൗധരി അധ്യക്ഷയായ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയാണ് മൂന്നാറിലെത്തുക. 

മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി പരിശോധനയ്‌ക്കെത്തുന്നത്. 10 എംപിമാരാണ് കോണ്‍ഗ്രസ് എംപി രാധിക ചൗധരി അധ്യക്ഷയായ സമിതിയിലുള്ളത്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ധാരണയായിരുന്നു. എന്നാല്‍ വന്‍കിട കയ്യേറ്റങ്ങള്‍ക്കൊപ്പം ചെറുകിട കയ്യേറ്റങ്ങളും ഒഴിപ്പിക്കണമെന്ന നിലപാടാണ് സിപിഐയുടെ സംസ്ഥാന നിര്‍വാഹക സമിതി യോഗം സ്വീകരിച്ചത്.

മൂന്നാറിലെ കയ്യേറ്റക്കാരുടെ പട്ടിക സര്‍ക്കാരിന്റെ കൈവശമുണ്ടെന്നും, ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സര്‍വകക്ഷി യോഗത്തിന് ശേഷം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രന്റെ പട്ടയം വ്യാജമാണെന്ന് റവന്യു മന്ത്രി തന്നെ നിയമസഭയില്‍ പറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഒഴിപ്പിക്കല്‍ നടപടികള്‍ ഏത് വിധത്തിലാകുമെന്നതും വ്യക്തമല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com