മുന്നണി മാറ്റത്തില്‍ കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം; എല്‍ഡിഎഫിലേക്ക് പോകരുതെന്ന് ജോസഫ് വിഭാഗം

യുഡിഎഫ് മുന്നണിയുടെ ഭാഗമായി നില്‍ക്കണമെന്ന് ജോസഫ് വിഭാഗവും, ഇടത് മുന്നണിയിലേക്ക് പോകണമെന്ന് മാണി വിഭാഗവും ശക്തമായ നിലപാട് എടുത്തതോടെ പാര്‍ട്ടിക്കുള്ളില്‍ സമവായ ചര്‍ച്ചകള്‍ക്കുള്ള സാധ്യത മങ്ങി
മുന്നണി മാറ്റത്തില്‍ കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം; എല്‍ഡിഎഫിലേക്ക് പോകരുതെന്ന് ജോസഫ് വിഭാഗം

തിരുവനന്തപുരം: മുന്നണി മാറ്റത്തെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ എമ്മില്‍
ഭിന്നത രൂക്ഷമാകുന്നു. യുഡിഎഫ് മുന്നണിയുടെ ഭാഗമായി നില്‍ക്കണമെന്ന് ജോസഫ് വിഭാഗവും, ഇടത് മുന്നണിയിലേക്ക് പോകണമെന്ന് മാണി വിഭാഗവും ശക്തമായ നിലപാട് എടുത്തതോടെ പാര്‍ട്ടിക്കുള്ളില്‍ സമവായ ചര്‍ച്ചകള്‍ക്കുള്ള സാധ്യത മങ്ങി. 

എല്‍ഡിഎഫിലേക്ക് ചേക്കേറാനുള്ള മാണിയുടെ നീക്കങ്ങള്‍ക്ക് ജോസ്ഫ് വിഭാഗത്തിന്റെ പിന്തുണ ഉണ്ടാകില്ലെന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍ ജോസഫ് വ്യക്തമാക്കി.     എന്നാല്‍ കേരള കോണ്‍ഗ്രസിന്റെ അടുത്ത നേതൃയോഗത്തില്‍ ജോസഫ് വിഭാഗം മുന്നണി മാറ്റം സംബന്ധിച്ച തങ്ങളുടെ അന്തിമ നിലപാട് വ്യക്തമാക്കും. കെ.എം.മാണിയേയും ജോസ് കെ മാണിയേയും ഇനി യുഡിഎഫുമായി സഹകരിപ്പിക്കേണ്ടെത്ത ശക്തമായ നിലപാടിലാണ് കോണ്‍ഗ്രസ്. 

എന്നാല്‍ യുഡിഎഫിനോട് അനുഭാവം പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസില്‍ നിന്നും വരുന്നവരെ മാറ്റി നിര്‍ത്തേണ്ടെന്ന നിലപാടുമായിരിക്കും കോണ്‍ഗ്രസ് സ്വീകരിക്കുക. ഇന്ന് ചേരുന്ന കോണ്‍ഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ഈ കാര്യം ചര്‍ച്ചയാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com