വസ്ത്രമുരിഞ്ഞ് പരിശോധന; അധ്യാപകര്‍ക്കെതിരെ കേസെടുത്തു

എറണാകുളം സെന്റ് മേരീസ് സ്‌കൂളിലെ അധ്യാപകര്‍ക്കെതിരെയാണ് കേസൈടുത്തിട്ടുള്ളത് -  നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആദ്യം രജിസ്റ്റര്‍ ചെയ്ത കേസാണ് ഇത്
വസ്ത്രമുരിഞ്ഞ് പരിശോധന; അധ്യാപകര്‍ക്കെതിരെ കേസെടുത്തു

കൊച്ചി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികളുടെ വസ്ത്രമുരിഞ്ഞ സംഭവത്തില്‍ പൊലീസ് കേസെടുത്തു. എറണാകുളം സെന്റ് മേരീസ് സ്‌കൂളിലെ അധ്യാപകര്‍ക്കെതിരെയാണ് കേസൈടുത്തിട്ടുള്ളത്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആദ്യം രജിസ്റ്റര്‍ ചെയ്ത 
 കേസാണ് ഇത്. എറണാകുളം കുറുപ്പും പടി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പരീക്ഷയ്‌ക്കെത്തിയ കുട്ടികളുടെ വസ്ത്രത്തിന്റെ കൈക്ക് നീളം കൂടുതലാണെന്നും അതുകൊണ്ട് സ്‌കുള്‍ അധികൃതര്‍ കുട്ടികളുടെ ബ്ലൗസിന്റെ നീളം മുറിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് നിരവധി കുട്ടികളും രക്ഷിതാക്കളും പരാതി നല്‍കിയിരുന്നു. കൂടാതെ പരീക്ഷയ്‌ക്കെത്തിയ ഒരു കുട്ടിയുടെ ഹോള്‍ടിക്കറ്റില്‍ തിയ്യതിയില്ലെന്ന് പറഞ്ഞ് പരീക്ഷയെഴുതാന്‍ അനുവാദം നല്‍കിയിരുന്നില്ല. ഇതിനെതിരെയും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിാലണ് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്.

സംഭവവുമായി ബന്ധപ്പെട്ട് കണ്ണീരിലെ അധ്യാപകര്‍ക്കെതിരെയും കേസെടുക്കും. കണ്ണൂരില്‍ പരീക്ഷയെക്കെത്തിയ കാസര്‍ഗോഡ് സ്വദേശികളാണ് അധ്യാപകരുടെ നിയമലംഘനത്തിനെതിരെ പരാതി നല്‍കിയിട്ടുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com