എല്ലാ വാഹനങ്ങളുടെയും നികുതി ഇനി ഓണ്‍ലൈനില്‍ അടയ്ക്കാം

പുതിയ വാഹനങ്ങളുടെ നികുതി മാത്രമായിരുന്നു ഇതുവരെ ഓണ്‍ലൈനിലൂടെ സ്വീകരിച്ചിരുന്നത്.
എല്ലാ വാഹനങ്ങളുടെയും നികുതി ഇനി ഓണ്‍ലൈനില്‍ അടയ്ക്കാം

തിരുവനന്തപുരം: എല്ലാ മോട്ടോര്‍ വാഹനങ്ങള്‍ക്കും ഓണ്‍ലൈന്‍ സംവിധാനം വഴി നികുതി അടക്കാനുള്ള സംവിധാനം നിലവില്‍ വന്നു. പുതിയ വാഹനങ്ങളുടെ നികുതി മാത്രമായിരുന്നു ഇതുവരെ ഓണ്‍ലൈനിലൂടെ സ്വീകരിച്ചിരുന്നത്. പഴയ വാഹനങ്ങളുടെ നികുതി അടക്കാന്‍ ഓഫിസുകളിലെ കൗണ്ടറുകളില്‍ എത്തണമായിരുന്നു. ഇന്റര്‍നെറ്റ് സൗകര്യം ഉണ്ടെങ്കില്‍ ഇനിമുതല്‍ എവിടെനിന്നും മോട്ടോര്‍ വാഹന വകുപ്പിെന്റ വെബ്‌സൈറ്റ് വഴി നികുതി അടക്കാം.

മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ഇന്‍ഷുറന്‍സ് പോളിസി സര്‍ട്ടിഫിക്കറ്റും വാഹന തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധിയുടെ വിഹിതം അടച്ചതിന്റെ രസീതും സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈനായി നികുതി അടച്ചുകഴിഞ്ഞാല്‍ വാഹന ഉടമക്ക് താല്‍ക്കാലിക രസീത് ലഭിക്കും.

ഏഴു ദിവസത്തിനകമാണ് ടാക്‌സ് ലൈസന്‍സ് ലഭിക്കുക. ഏഴു ദിവസത്തിനകം ടാക്‌സ് ലൈസന്‍സ് പ്രിന്റ് എടുക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ വാഹന ഉടമ താല്‍ക്കാലിക രസീത് സഹിതം ബന്ധപ്പെട്ട റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍/ജോയന്റ് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറെ സമീപിക്കണം. വാഹന ഉടമയുടെ ഇഫമെയില്‍ മേല്‍വിലാസം നല്‍കിയാല്‍ നികുതി അടച്ചതിന്റെ വിവരങ്ങള്‍ ഇമെയില്‍ വഴിയും ലഭ്യമാക്കുമെന്ന് ഗതാഗതകമീഷണര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com