കോട്ടയം ജില്ലയില്‍ നാളെ ഹര്‍ത്താല്‍

കുമരകത്ത് ബി.ജെ.പി. പഞ്ചായത്ത് അംഗങ്ങള്‍ക്ക് മര്‍ദ്ദനമേറ്റതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
കോട്ടയം ജില്ലയില്‍ നാളെ ഹര്‍ത്താല്‍

കോട്ടയം: കോട്ടയം ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍. കുമരകത്ത് ബി.ജെ.പി. പഞ്ചായത്ത് അംഗങ്ങള്‍ക്ക് മര്‍ദ്ദനമേറ്റതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പികെ സേതു, ജയകുമാര്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍.

പരിക്കേറ്റ ഇരുവരും കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സി.പി.എമ്മാണ് ആക്രമത്തിനു പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു. എന്നാല്‍ സംഭവത്തില്‍ സിപിഎമ്മിനു പങ്കില്ലെന്ന് സിപിഎം ഏരിയ സെക്രട്ടറി എന്‍കെ പ്രഭാകരന്‍ പറഞ്ഞു. 

മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന സേതുവിന്റെയും ജയകുമാറിന്റെയും മൊഴി പോലീസ് രേഖപ്പെടുത്തി. കോട്ടയം ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്ത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com