പാട്ടിലും കൈവെച്ച് അബ്ദുള്ളക്കുട്ടി; മാണിക്യ വീണയുമായെന്‍ എന്ന പാട്ടുമായി ഫേസ്ബുക്കില്‍

സിപിഎം വിട്ട് കോണ്‍ഗ്രസിലെത്തിയ അബ്ദുള്ളക്കുട്ടി മാണിക്യവീണയുമായെന്‍ എന്ന പാട്ടിലാണ് കൈവെച്ചിരിക്കുന്നത്
പാട്ടിലും കൈവെച്ച് അബ്ദുള്ളക്കുട്ടി; മാണിക്യ വീണയുമായെന്‍ എന്ന പാട്ടുമായി ഫേസ്ബുക്കില്‍

കണ്ണൂര്‍: തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരിക്കുമ്പോള്‍ പാട്ടില്‍ ഒരു കൈ നോക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് എ.പി.അബ്ദുള്ളക്കുട്ടി. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് അബ്ദുള്ളക്കുട്ടി പാട്ട് ഷെയര്‍ ചെയ്തിരിക്കുന്നത്. 

സിപിഎം വിട്ട് കോണ്‍ഗ്രസിലെത്തിയ അബ്ദുള്ളക്കുട്ടി മാണിക്യവീണയുമായെന്‍ എന്ന പാട്ടിലാണ് കൈവെച്ചിരിക്കുന്നത്. എന്നാല്‍ അബ്ദുള്ളക്കുട്ടിയുടെ പാട്ടിനെ പരിഹസിച്ചുള്ള കമന്റുകളാണ് ഫേസ്ബുക്കില്‍ നിറയുന്നത്.

ആ ഹരിമുരളീരവം ഒന്നുപാടുമോ എന്നാണ് അബ്ദുള്ളക്കുട്ടിയുടെ ഒരു ആരാധകന്റെ ചോദ്യം. ' വെറുതേ ആ സന്തോഷ് പണ്ഡിറ്റിനെയൊക്കെ കാര്യമറിയാതെ കളിയാക്കി....
ഇതിന് മുന്നില്‍ സന്തോഷ് പണ്ഡിറ്റൊക്കെ ഗാനഭൂഷണമാണ് ഗാനഭൂഷണം... ! 
അന്യായമായിപ്പോയി കുട്ടീ എന്നായിരുന്നു ഒരു കമന്റ്‌

എസ്എഫ്‌ഐയുടെ മുന്‍ കണ്ണൂര്‍ ജില്ല അധ്യക്ഷനായിരുന്ന അബ്ദുള്ളക്കുട്ടി രണ്ട് തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. യുഡിഎഫിലേക്ക് മാറിയതിന് ശേഷം കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്കെത്തി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും സിപിഎമ്മിന്റെ ഷംസീറിനോട് പരാജയപ്പെടുകയായിരുന്നു.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com