ചോരക്കളി നിര്‍ത്തുകയില്ലെന്ന സന്ദേശമാണ് മാര്‍ക്‌സിസ്റ്റുകാര്‍ നല്‍കുന്നതെന്ന് കുമ്മനം
Published: 12th May 2017 07:38 PM |
Last Updated: 12th May 2017 07:38 PM | A+A A- |

തിരുവനന്തപുരം: പയ്യന്നൂരില്‍ മൊട്ടക്കുന്നിനടുത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജുവിനെ കൊലപ്പെടുത്തിയ സംഭവം സമാനതകളില്ലാത്തതാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. കണ്ണൂരില്‍ നിരപരാധികളെ കൊല്ലുക, വേട്ടയാടുക എന്നത് സ്ഥിരം സംഭവമായിരിക്കുകയാണ്. ബൈക്കില്‍ സ്വതന്ത്രമായി യാത്ര ചെയ്യുമ്പോഴാണ് ബിജുവിനെ മാര്‍ക്‌സിസ്റ്റുകാര്‍ വെട്ടിക്കൊല്ലുന്നത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം പതിനാല് പാര്‍ട്ടിപ്രവര്‍ത്തകരാണ് കൊലചെയ്യപ്പെട്ടതെന്നും കുമ്മനം പറഞ്ഞു.
കണ്ണൂര്‍ പ്രദേശത്ത് എന്തുചെയ്യുമെന്ന തലക്കനമാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കുള്ളത്. കഴിഞ്ഞ ദിവസം എറണാകുളം മഹാാജാസില്‍ ലഭിച്ച മാരകായുധങ്ങള്‍ വെറും പണിയായുധങ്ങള്‍ മാത്രമാണ് ലഘുകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഇങ്ങിനെ മുഖ്യമന്ത്രി തന്നെ ന്യായികരിക്കുമ്പോള്‍ എങ്ങിനെ സമാധാനം പുലരും. പൊലീസ് തങ്ങളെ പിടിക്കില്ലെന്ന അവരുടെ വിശ്വാസമാണ് ഈ ചെയ്തിയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നത്. സ്വത്തിനുംജീവനും സംരക്ഷണം കൊടുക്കാനാണ് സര്‍ക്കാര്‍ തയ്യാറാകേണ്ടത്. മുഖ്യമന്ത്രി എല്ലാവരുടെയും ഭരണകര്‍ത്താവാണെന്ന് മുഖ്യമന്ത്രി ഓര്‍ക്കണമെന്നും കുമ്മനം പറഞ്ഞു.