മെഡിക്കല്‍ പിജി കോഴ്‌സ് ഫീസ് ഏകീകരിച്ചു; വര്‍ധന ഇരട്ടിയിലധികം 

ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ വര്‍ധിപ്പിച്ച ഫീസിനൊപ്പമാണ് ഫീസ് ഏകീകരിച്ചത് -  മെഡിക്കല്‍ പിജി കോഴ്‌സുകള്‍ക്ക് സര്‍ക്കാര്‍ സീറ്റുകളിലും വന്‍ വര്‍ധനവ് ഉണ്ടാകും 
മെഡിക്കല്‍ പിജി കോഴ്‌സ് ഫീസ് ഏകീകരിച്ചു; വര്‍ധന ഇരട്ടിയിലധികം 

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ പിജി കോഴ്‌സുകളുടെ ഫീസ് ഏകികരിച്ചു. ജസ്റ്റിസ് ചന്ദ്രബാബു കമ്മീഷനാണ് ഉത്തരവ് ഇറക്കിയത്. ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ വര്‍ധിപ്പിച്ച ഫീസിനൊപ്പമാണ് ഫീസ് ഏകീകരിച്ചത്. മെഡിക്കല്‍ ബിജി കോഴ്‌സുകള്‍ക്ക് സര്‍ക്കാര്‍ സീറ്റുകളിലും വന്‍ വര്‍ധനവ് ഉണ്ടാകും. 

പിജി ക്ലിനിക്കല്‍ കോഴ്‌സുകളില്‍ 14 ലക്ഷം രൂപയാണ് പുതുക്കിയ ഫീസ്. നോണ്‍ ക്ലിനിക്കല്‍ വിഭാഗത്തില്‍ 8.5 ലക്ഷമാണ്. മാനേജ്‌മെന്റുകളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം. പിജി കോഴ്‌സുകളില്‍ ഇത് കഴിഞ്ഞ വര്‍ഷം 6.5 ലക്ഷവും നോണ്‍ ക്ലിനിക്കല്‍ വിഭാഗത്തില്‍ ഇത് 2.6 ലക്ഷവും  ആയിരുന്നു. 

ഈ വര്‍ഷം മുതല്‍ പിജി സീറ്റുകളിലെ പ്രവേശനത്തിന് ദേശീയ പ്രവേശന പരീക്ഷയിലെ റാങ്ക് പട്ടിക മാനദണ്ഡമാക്കിയതാണ് ഏകീകൃത ഫീസ് അംഗീകരിക്കാന്‍ ഇടയാക്കിയത്. ഇതോടെ മെറിറ്റ്, മാനേജ്‌മെന്റ് വ്യത്യാസം ഇല്ലാതാകും. ഫീസ് ഏകീകരണം സംബന്ധിച്ച് സര്‍ക്കാരും മാനജ്‌മെന്റ് അസോസിയേഷനും കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയെ തുടര്‍ന്നാണ് ഫീസ് വര്‍ധിപ്പിക്കാനുള്ള തീരുമാനം. അതേസമയം സര്‍ക്കാരിന്റെ നിലപാടിനെതിരെ ഇടത് വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫ് ഉള്‍പ്പടെയുള്ള സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. സ്വാശ്രയലോബിയെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നുമാണ് എഐഎസ്എഫ് പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com