ശ്രീറാം വെങ്കിട്ടരാമന്‍ കീഴ്‌വഴക്കം ലംഘിച്ചെന്ന് മുഖ്യമന്ത്രി

നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന കാര്യം പൊലീസിനോട് ആലോചിച്ചില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു
ശ്രീറാം വെങ്കിട്ടരാമന്‍ കീഴ്‌വഴക്കം ലംഘിച്ചെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: പാപ്പാത്തിച്ചോലയിലെ കുരിശു നീക്കം ചെയ്യുന്നതിനു മുമ്പ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചതില്‍ ദേവികുളം സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ കീഴ് വഴക്കം ലംഘിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന കാര്യം പൊലീസിനോട് ആലോചിച്ചില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

രണ്ടു മാസത്തേക്കു വരെ ഒരു പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിന് അധികാരമുണ്ട്. എന്നാല്‍ ഇതു ചെയ്യും മുമ്പ് പൊലീസുമായും സര്‍ക്കാരുമായും ആലോചിക്കുന്നതാണ് കീഴ് വഴക്കം. നിരോധനാജ്ഞ പ്രഖ്യാപിച്ചാല്‍ അതു നടപ്പാക്കേണ്ടത് പൊലീസ് ആണ്. അതുകൊണ്ടാണ് അവരുമായി കൂടിയാലോചിക്കുതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലില്‍ സര്‍വകക്ഷിയോഗ തീരുമാനങ്ങള്‍ സര്‍ക്കാര്‍ ്അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷം സഭയില്‍ കുറ്റപ്പെടുത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി പിടി തോമസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. പ്രതിപക്ഷ ആരോപണം അടിസ്ഥാനരഹിതമാണെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. യോഗത്തിനു ശേഷം കയ്യേറ്റം ഒഴിപ്പിക്കലില്‍ തടസം ഉണ്ടായിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com