സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്; സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ചര്‍ച്ചയാകും

സര്‍ക്കാരിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്; സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ചര്‍ച്ചയാകും

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. സര്‍ക്കാരിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. 

ഇതിനു പുറമെ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികള്‍ക്കും യോഗം അന്തിമ രൂപം നല്‍കും. സര്‍ക്കാര്‍ നയത്തിനെതിരെ നിലപാടെടുക്കുന്ന സിപിഐക്കെതിരെ സിപിഎം നേതാക്കള്‍ക്കിടയില്‍ അതൃപ്തിയുണ്ട്. മൂന്നാര് വിഷയത്തില്‍ ഉള്‍പ്പെടെ സിപിഎ സ്വീകരിച്ച സമീപനം ഭരണത്തെ ബാധിക്കുമെന്ന വിമര്‍ശനവും സിപിഎം നേതാക്കള്‍ക്കിടയിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com