പൊമ്പിളൈ ഒരുമക്കെതിരായ പരാമര്‍ശം; മണിക്കെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്

എംഎം മണിയുടെ വിവാദപ്രസംഗത്തിനെതിരെ കേസെടുക്കാനികില്ലെന്ന് പൊലീസ് - ഇക്കാര്യത്തില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കാനാകില്ലെന്ന് നിയമോപേദശം ലഭിച്ചതായും  പൊലീസ്
പൊമ്പിളൈ ഒരുമക്കെതിരായ പരാമര്‍ശം; മണിക്കെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്

മൂന്നാര്‍: കുഞ്ചുത്തണ്ണിയിലെ എംഎം മണിയുടെ വിവാദപ്രസംഗത്തിനെതിരെ കേസെടുക്കാനികില്ലെന്ന് പൊലീസ്. ഇക്കാര്യത്തില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കാനാകില്ലെന്ന് നിയമോപേദശം ലഭിച്ചതായും  പൊലീസ് വ്യക്തമാക്കി. നേരിട്ട് കേസെടുക്കാനുള്ള കുറ്റകൃത്യം നടന്നിട്ടില്ലെന്നും മണിയുടെ പ്രസംഗം പൊലീസ് വിശദമായി പരിശോധിച്ചിതായും പൊലീസ് പറയുന്നു. ഇക്കാര്യം പരാതിക്കാരെന ഡിവൈഎസ്പി രേഖാമൂലം അറിയിച്ചു. തൃശൂര്‍ സ്വദേശി ജോര്‍ജ്ജ് വട്ടക്കുളമാണ് മണിയുടെ പ്രസംഗത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

പൊമ്പിളൈ ഒരുമ സമരത്തിന്റെ മറവില്‍ മറ്റ്എന്തെല്ലാം നടന്നിട്ടുണ്ടെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നെന്നായിരുന്നു മണിയുടെ വിവാദ പരാമര്‍ശം. പ്രസംഗത്തില്‍ മൂന്നാര്‍ ഒഴിപ്പിക്കല്‍ ദൗത്യത്തിലുണ്ടായിരുന്ന സുരേഷ് കുമാറിനെയും രൂക്ഷമായ രീതിയിലാണ് മണി വിമര്‍ശിച്ചത്.  'പണ്ട് സുരേഷ് കുമാര്‍ വന്നിട്ട് കള്ളുകുടി, കെയ്‌സ് കണക്കിനായിരുന്നു ബ്രാണ്ടി, എവിടെ പൂച്ച, പഴയ നമ്മുടെ പൂച്ച, ഗവണ്‍മെന്റ് ഗസ്റ്റ്ഹൗസില്‍ കുടിയും സകലപണിയും ഉണ്ടായിരുന്നു. പെമ്പളൈ ഒരുമ നടന്നു.അന്നും സകല വൃത്തികേടുകളും നടന്നിട്ടുണ്ട്, അവിടെ ആ വനത്തിലാ. അടുത്തുള്ള കാട്ടിലായിരുന്നു പണി അന്ന്. ഒരു ഡിവൈഎസ്പി ഉണ്ടായിരുന്നു അന്ന്. എല്ലാവരും കൂടിയാ ഇതൊക്കെ ഞങ്ങള്‍ക്കറിയാം'.... ഇങ്ങനെ നീളുന്നതായിരുന്നു മന്ത്രിയുടെ പ്രസംഗം.

മന്ത്രിയുടെ പ്രസംഗം വിവാദമായതിനെ തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയും മുഖ്യന്ത്രിയും ഉള്‍പ്പെടെ മന്ത്രിക്കെതിരെ രംഗത്തെത്തിയിരുന്നു. സിപിഎം പരസ്യമായി താക്കീത് ചെയ്തിരുന്നു. മണി രാജിവെക്കണമെന്നാവശ്യപ്പെട്ട് പൊമ്പിളൈ ഒരുമ പ്രവര്‍ത്തകര്‍ സമരം നടത്തിയെങ്കിലും സമരം കഴിഞ്ഞ ദിവസം അവസാനിപ്പിക്കുകയായിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com