സിപിഐ മലര്‍ന്നു കിടന്ന് തുപ്പരുതെന്ന് കേരള കോണ്‍ഗ്രസ് (എം); പാര്‍ലമെന്റ് സീറ്റ് വിറ്റ സിപിഐ ആദര്‍ശം പഠിപ്പിക്കരുത്

സിപിഎം ഔദാര്യപൂര്‍വം തന്ന പാര്‍ലമെന്റ് സീറ്റ് ലക്ഷങ്ങള്‍ക്ക് വിറ്റ പാരമ്പര്യമുള്ളവര്‍ ആദര്‍ശം പഠിപ്പിക്കുന്നത് മലര്‍ന്നു കിടന്ന് തുപ്പുന്നതിന് തുല്യമാണ്‌
സിപിഐ മലര്‍ന്നു കിടന്ന് തുപ്പരുതെന്ന് കേരള കോണ്‍ഗ്രസ് (എം); പാര്‍ലമെന്റ് സീറ്റ് വിറ്റ സിപിഐ ആദര്‍ശം പഠിപ്പിക്കരുത്

തിരുവനന്തപുരം: സിപിഐയുടെ വിമര്‍ശനങ്ങള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി കേരള കോണ്‍ഗ്രസ് എം. സിപിഐ മലര്‍ന്നു കിടന്ന് തുപ്പരുതെന്ന് കേരള കോണ്‍ഗ്രസ് എം പ്രസ്താവനയിലൂടെ പറഞ്ഞു. 

സിപിഎം ഔദാര്യപൂര്‍വം തന്ന പാര്‍ലമെന്റ് സീറ്റ് ലക്ഷങ്ങള്‍ക്ക് വിറ്റ പാരമ്പര്യമുള്ളവര്‍ ആദര്‍ശം പഠിപ്പിക്കുന്നത് മലര്‍ന്നു കിടന്ന് തുപ്പുന്നതിന് തുല്യമാണെന്ന് പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു. 

സിപിഎമ്മിന്റെ സഹായം ഇല്ലെങ്കില്‍ സിപിഐ കടലാസ് തോണി മാത്രമാണ്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ജയിക്കുമെന്ന് ഉറപ്പുള്ള ഒരു പഞ്ചായത്ത് പോലും സിപിഐക്കില്ലെന്നും കേരള കോണ്‍ഗ്രസ് എം ആരോപിക്കുന്നു. 

ഒരു മുന്നണിയിലും ചേരാന്‍ കേരള കോണ്‍ഗ്രസ് തീരുമാനിച്ചിട്ടില്ല. വിളിക്കാത്ത സദ്യയ്ക്ക് സിപിഐ ഉണ്ണാന്‍ വരേണ്ടതില്ല. സൗജന്യമായി സിപിഐ നല്‍കിക്കൊണ്ടിരിക്കുന്ന ഉപദേശം തങ്ങള്‍ക്ക് വേണ്ടതില്ലെന്നും കേരള കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com