തൃശൂര്‍ ടോള്‍പ്ലാസയിലെ ഗതാഗതക്കുരുക്കിന് പരിഹാരം

അഞ്ചു വാഹനങ്ങളില്‍ കൂടുതല്‍ ഒരേസമയം ടോള്‍പ്ലാസയിലെ ഒരു വരിയിലെത്തിയാല്‍ ടോള്‍പ്ലാസ തുറന്നുവിടണം
തൃശൂര്‍ ടോള്‍പ്ലാസയിലെ ഗതാഗതക്കുരുക്കിന് പരിഹാരം

തൃശൂര്‍: പാലിയേക്കര ടോള്‍പ്ലാസയില്‍ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ നിര്‍ദ്ദേശം. അഞ്ചു വാഹനങ്ങളില്‍ കൂടുതല്‍ ഒരേസമയം ടോള്‍പ്ലാസയിലെ ഒരു വരിയിലെത്തിയാല്‍ ടോള്‍പ്ലാസ തുറന്നുവിടണമെന്ന നേരത്തേയുള്ള നിര്‍ദ്ദേശം തുടര്‍ന്ന് കര്‍ശനമായി പാലിക്കാനാണ് എഡിഎം നിര്‍ദ്ദേശിച്ചിരിക്കുന്നത്.
എഡിഎമ്മിന്റെ നിര്‍ദ്ദേശം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുവാനായി പോലീസ് കാവല്‍ ഏര്‍പ്പെടുത്തുവാനും തീരുമാനമായി. ഈ മാസം 17ന് ഈ വിഷയത്തില്‍ മന്ത്രിതലത്തില്‍ ചര്‍ച്ച നടത്തും. തൃശൂര്‍ പാലിയേക്കര ടോള്‍പ്ലാസയില്‍ നൂറുകണക്കിന് വാഹനങ്ങളെത്തിയിട്ടും തുറന്നുവിടാത്തത് നേരത്തെതന്നെ ഏറെ ചര്‍ച്ചയായതാണ്. എന്നാല്‍ ടോള്‍പ്ലാസ അധികൃതരുടെ ഭാഗത്തുനിന്നും നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന നടപടികളൊന്നുമുണ്ടായിട്ടില്ല. അടുത്ത ദിവസങ്ങൡ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ സ്ത്രീകള്‍ ആവശ്യപ്പെട്ടിട്ടും, നൂറുകണക്കിന് വാഹനങ്ങള്‍ വരികളിലുണ്ടായിട്ടും തുറന്നുകൊടുക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇതോടെയാണ് ഈ പ്രശ്‌നം കൂടുതല്‍ ചര്‍ച്ചയിലേക്കു വന്നതും വിവിധ സംഘടനകള്‍ ടോള്‍പ്ലാസയിലേക്ക് സമരം നടത്തുകയും ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com