പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു; മാന്യതയോടെയാണ് ഞാന്‍ സംസാരിച്ചത്: ശോഭാസുരേന്ദ്രന്‍

ഗവര്‍ണ്ണര്‍ക്ക് നാലുതവണ കത്തു നല്‍കിയതാണ്
പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു; മാന്യതയോടെയാണ് ഞാന്‍ സംസാരിച്ചത്: ശോഭാസുരേന്ദ്രന്‍

ന്യൂഡല്‍ഹി: ഗവര്‍ണ്ണര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായി ശോഭാസുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ പേടിയാണെങ്കില്‍ ഗവര്‍ണ്ണര്‍ ആ പദവിയില്‍നിന്നും ഇറങ്ങിപ്പോകണമെന്നായിരുന്നു മുമ്പ് പറഞ്ഞത്. അതില്‍ ഉറച്ചുനില്‍ക്കുന്നതായും ശോഭാസുരേന്ദ്രന്‍ പറഞ്ഞു.
മുഖ്യമന്ത്രി സമാധാന ചര്‍ച്ച വിളിച്ചുചേര്‍ത്ത് നല്‍കിയ ഉറപ്പുകള്‍ ലംഘിക്കുന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പാര്‍ട്ടി നാല് ബിജെപി - ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത്. ഈ സാഹചര്യത്തില്‍ ഗവര്‍ണ്ണര്‍ക്ക് നാലുതവണ കത്തു നല്‍കിയതാണ്. ചര്‍ച്ചകളുടെ ലംഘനം നടത്തിയ മുഖ്യമന്ത്രിയ്ക്കുതന്നെ നല്‍കിയ ഗവര്‍ണ്ണറുടെ നടപടിയെയാണ് താന്‍ ചോദ്യം ചെയ്തത്. ഇതില്‍ ഒട്ടും മാന്യതക്കുറവുണ്ടായിട്ടില്ലെന്നും ശോഭാസുരേന്ദ്രന്‍ പറഞ്ഞു.
ബിജെപി നേതൃത്വം നല്‍കിയ പരാതി ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിയ്ക്ക് കൈമാറിയത് ചട്ടങ്ങള്‍ പാലിച്ചാണെന്ന് കേന്ദ്രനേതൃത്വത്തില്‍നിന്നും രകാജീവ് പ്രതാപ് റൂഡി പറഞ്ഞിരുന്നു. നേതാക്കള്‍ മാന്യമായി പെരുമാറണമെന്ന് വിമര്‍ശനവുമുണ്ടായിരുന്നു. എന്നാല്‍ രാജീവ് പ്രതാപ് റൂഡി പറഞ്ഞത് തന്റെ പ്രസംഗത്തെത്തുടര്‍ന്നല്ലെന്നും അതില്‍ തെറ്റില്ലെന്നുമാണ് ശോഭാസുരേന്ദ്രന്‍ പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com