ശോഭ സുരേന്ദ്രനെ തള്ളി ഒ.രാജഗോപാല്‍, പറഞ്ഞതില്‍തന്നെ ഉറച്ചു നില്‍ക്കുന്നു എന്ന് ശോഭ സുരേന്ദ്രന്‍

ഒ.രാജഗോപാലിന് സ്വതന്ത്ര നിലപാടാണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു
ശോഭ സുരേന്ദ്രനെ തള്ളി ഒ.രാജഗോപാല്‍, പറഞ്ഞതില്‍തന്നെ ഉറച്ചു നില്‍ക്കുന്നു എന്ന് ശോഭ സുരേന്ദ്രന്‍


തിരുവനന്തപുരം:ഗവര്‍ണ്ണര്‍ രാജിവെക്കണമെന്ന ശോഭ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ബിജെപി യുവനേതാക്കളുടെ പ്രസ്താവന തള്ളി ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍ നിയമസഭയില്‍. പ്രസ്താവന യുവാക്കളുടെ വികാര പ്രകടനം മാത്രമായി എടുത്താല്‍ മതിയെന്നും ഗവര്‍ണ്ണര്‍ രാജിവെക്കണം എന്ന പ്രസ്താവനോട് യോജിപ്പില്ലെന്നും രാജഗോപാല്‍ പറഞ്ഞു. ഗവര്‍ണ്ണറെ അപമാനിക്കുക എന്ന ലക്ഷ്യം തനിക്കും തന്റെ പാര്‍ട്ടിക്കും ഇല്ല. അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ പേടിയാണെങ്കില്‍ ഗവര്‍ണ്ണര്‍ ഇറങ്ങിപ്പോകണമെന്ന് ബിജെപി നേതവ് ശോഭ സുരേന്ദ്രന്‍ ഇന്നലെ പറഞ്ഞിരുന്നു. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകത്തെ തുടര്‍ന്ന് കണ്ണൂരില്‍ അഫ്‌സ്പ പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ ഗവര്‍ണ്ണറെ കണ്ടിരുന്നു. എന്നാല്‍ നടപടിയെടുക്കണം എന്ന ബിജെപിക്കാരുടെ പരാതി ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിക്ക് കൈമാറിയതാണ് നേതാക്കളെ ചൊടിപ്പിച്ചത്. തുടര്‍ന്ന് ശോഭാ സുരേന്ദ്രനും എംടി രമേശും ഉള്‍പ്പെടെയുള്ളവര്‍ ഗവര്‍ണ്ണര്‍ക്കെതിരെ രംഗത്ത് വന്നിരുന്നു.ഇവരുടെ പ്രസ്താവനകളെയാണ് ഒ.രാജഗോപാല്‍ തള്ളിക്കളഞ്ഞിരിക്കുന്നത്. 

എന്നാല്‍ താന്‍ പറഞ്ഞതില്‍ തന്നെ ഉറച്ചു നില്‍ക്കുന്നു എന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ഒ.രാജഗോപാലിന് സ്വതന്ത്ര നിലപാടാണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ഗവര്‍ണ്ണര്‍ ഉത്തരവാദിത്തം നിറവേറ്റിയില്ല. രാജഗോപാല്‍ തന്നെ തള്ളി പറഞ്ഞിട്ടില്ല. ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ഗവര്‍ണ്ണര്‍ വിമര്‍ശനത്തിന് അതീതനാണോ എന്നും ശോഭ ചോദിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com