കേഡലിന് വിചാരണ നേരിടാനുള്ള മാനസികാരോഗ്യമില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് 

നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി കേഡല്‍ ജിന്‍സണ്‍ രാജയ്ക്ക് വിചാരണ നേരിടാനുള്ള മാനസികനില ഇപ്പോഴില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്.
കേഡലിന് വിചാരണ നേരിടാനുള്ള മാനസികാരോഗ്യമില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് 

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി കേഡല്‍ ജിന്‍സണ്‍ രാജയ്ക്ക് വിചാരണ നേരിടാനുള്ള മാനസികനില ഇപ്പോഴില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയുമായിരുന്നു കേഡല്‍ കൊലപ്പെടുത്തിയത്. ഇയാള്‍ക്ക് മാനസിക രോഗമുണ്ടെന്ന സംശയത്തില്‍ മനോരോഗ വിദഗ്ദരുടെ സഹായത്തോടെയാണ് പോലീസ് ചോദ്യം ചെയ്തത്. 

കേഡലിനെ മനോരോഗ ചികിത്സയ്ക്ക് വിധേയനാക്കണമെന്ന് മനോരോഗ വിദഗ്ദന്‍ ഡോ. നെല്‍സണ്‍ അധ്യക്ഷനായ മെഡിക്കല്‍ സംഘമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതേതുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ഈ മാസം 25ലേക്ക് മാറ്റിവെച്ചു. 

ഏപ്രില്‍ ഒന്‍പതിനാണ് കാ!ഡല്‍ ജീന്‍സണ്‍ മാതാപിതാക്കളെയും സഹോദരിയേയും ബന്ധുവിനെയും നന്തന്‍കോട് ക്ലിഫ് ഹൗസിനു സമീപമുള്ള വീട്ടില്‍വച്ച വെട്ടിക്കൊലപ്പെടുത്തിയത്. മൂന്നുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേത് കിടക്കയില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു. കൊലപാതകം നടത്തിയ ശേഷം കേഡല്‍ മൃതദേഹങ്ങള്‍ കത്തിക്കുകയായിരുന്നു. 

കൊലപാതക ശേഷം ചൈന്നൈയിലേക്ക് തിരിച്ച കേഡല്‍ രണ്ടു ദിവസത്തിനുശേഷം കീഴടങ്ങാനെത്തിയപ്പോള്‍ പിടിയിലാവുകയായിരുന്നു. ആസ്ട്രല്‍ പ്രൊജക്ഷന്‍ പരീക്ഷിക്കാനാണ് കൊലപാതകം നടത്തിയതെന്നായിരുന്നു ഇയാള്‍ ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാല്‍ കുടുംബാംഗങ്ങള്‍ തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചുവെന്നും കുടുംബാംഗങ്ങളുടെ അവഗണനയില്‍ മനംമടുത്താണ് കൊലപാതകം നടത്തിയതെന്നുമായിരുന്നു പിന്നീടുള്ള മൊഴി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com