പൊമ്പിളൈ ഒരുമ സഹോദരിമാരെ സമരത്തിലേക്ക് തള്ളിവിട്ടവര്‍ മാപ്പുപറയണമെന്ന് എംഎം മണി

പൊമ്പിളൈ ഒരുമ പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിച്ചാണ് സമരത്തിലേക്ക് എത്തിച്ചതെന്നും രാഷ്ട്രീയ ലാഭത്തിനായി ഇത്തരം നീക്കം നടത്തി സഹോദരിമാരുടെ തലയില്‍കെട്ടിവച്ചവര്‍ക്ക് കേരളസമൂഹം മാപ്പുനല്‍കില്ലെന്നും  മണി
പൊമ്പിളൈ ഒരുമ സഹോദരിമാരെ സമരത്തിലേക്ക് തള്ളിവിട്ടവര്‍ മാപ്പുപറയണമെന്ന് എംഎം മണി

തിരുവനന്തപുരം: തനിക്കെതിരെ കുപ്രചരണം നടത്തി മൂന്നാറിലെ പൊമ്പിളൈ ഒരുമ പ്രവര്‍ത്തകരെ അനാവശ്യ സമരത്തിലേക്ക് തള്ളിവിട്ടവര്‍ മാപ്പുപറയണമെന്ന് മന്ത്രി എംഎം മണി. പൊമ്പിളൈ ഒരുമ പ്രവര്‍ത്തകരെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചാണ് സമരത്തിലേക്ക് എത്തിച്ചതെന്നും രാഷ്ട്രീയ ലാഭത്തിനായി ഇത്തരം നീക്കം നടത്തി സഹോദരിമാരുടെ തലയില്‍കെട്ടിവച്ചവര്‍ക്ക് കേരളസമൂഹം മാപ്പുനല്‍കില്ലെന്നും മണിപറഞ്ഞു

ഞാന്‍ സ്ത്രീകളെയും സ്ത്രീത്വത്തെയും അപമാനിച്ചെന്ന് ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ച് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും കുമ്മനവും പിന്നെ നീലകണ്ഠനും ചില മാധ്യമ പ്രവര്‍ത്തകരും സഹോദരിമാരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഞാന്‍ രാജിവെക്കണം, മാപ്പുപറയണം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഗോമതിയുടെയും സഹോദരിമാരുടെയും തലയില്‍ കെട്ടിവെച്ചതൂം ഈ രാഷ്ട്രീയ കൂട്ട്‌കെട്ടാണ്. തനിക്കെതിരെ നുണക്കഥകള്‍ പ്രചരിപ്പിച്ചപ്പോള്‍ രാഷ്ട്രീയ ഭേദമില്ലാതെ ഈ സമരത്തെ തള്ളിപ്പറയാന്‍ പ്രദേശവാസികള്‍ തയ്യാറായെന്നും അതുകൊണ്ട് സഹോദരിമാര്‍ക്ക് സമരം അവസാനിപ്പിക്കേണ്ടി വന്നെന്നും മണി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com