സംസ്ഥാനത്തെ റബ്ബര്‍ ബോര്‍ഡ് ഓഫിസുകള്‍ പൂട്ടാന്‍ കേന്ദ്രനീക്കം

റബ്ബര്‍ കര്‍ഷകരെ പ്രതിസന്ധിയിലാക്കി സംസ്ഥാനത്തെ റബ്ബര്‍ ബോര്‍ഡ് ഓഫിസുകള്‍ അടച്ചു പൂട്ടാന്‍ കേന്ദ്രനീക്കം.
സംസ്ഥാനത്തെ റബ്ബര്‍ ബോര്‍ഡ് ഓഫിസുകള്‍ പൂട്ടാന്‍ കേന്ദ്രനീക്കം

തിരുവനന്തപുരം: റബ്ബര്‍ കര്‍ഷകരെ പ്രതിസന്ധിയിലാക്കി സംസ്ഥാനത്തെ റബ്ബര്‍ ബോര്‍ഡ് ഓഫിസുകള്‍ അടച്ചു പൂട്ടാന്‍ കേന്ദ്രനീക്കം. സംസ്ഥാനത്തെ സോണല്‍ ഓഫിസുകളാണ് അടച്ചുപൂട്ടാനൊരുങ്ങുന്നത്. റബ്ബറിന് കനത്ത വിലയിടിവുണ്ടായതിന് പിറകെയാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തിലൊരു നീക്കത്തിന് മുതിരുന്നത്. ഇതോടെ കര്‍ഷകരുടെ സബ്‌സിഡി മുതലായ കാര്യങ്ങള്‍ പ്രതിസന്ധിയിലാകും. 

റബ്ബര്‍ കര്‍ഷകര്‍ക്ക് ഒരുപരിധി വരെ താങ്ങായിരുന്ന സ്ഥാപനങ്ങളായിരുന്നു സോണല്‍ ഓഫിസുകള്‍. സംസ്ഥാനത്തെ റബര്‍ ഉത്പാദക സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തനവും സോണല്‍ ഓഫീസുകള്‍ മുഖേനയാണു നടന്നു വന്നിരുന്നത്. ഓഫീസുകള്‍ പൂട്ടുന്നതോടെ ഇവയുടെ പ്രവര്‍ത്തനവും പ്രതിസന്ധിയിലാകും. റബ്ബര്‍ സബ്‌സിഡി പൂര്‍ണ്ണമായും നിര്‍ത്തലാക്കുമെന്നും സൂചനയുണ്ട്.

ചെലവ് ചുരുക്കുന്നതിന്റെ ബാഗമായാണ് ഓഫിസുകള്‍ പൂട്ടുന്നതെന്നാണ് ബോര്‍ഡിന്റെ വിശദീകരണം. എറണാകുളത്തെയും കോതമംഗലത്തെയും സോണല്‍ ഓഫീസുകള്‍ ഇതിനോടകം പൂട്ടിക്കഴിഞ്ഞു. കോട്ടയത്തെ ഓഫീസും ഈ മാസത്തോടെ പൂട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com