ചോരപുരണ്ട കുപ്പായവുമായി പ്രതിപക്ഷം നിയമസഭയില്‍, സമരങ്ങളോട് മുഖ്യമന്ത്രിക്ക് പുച്ഛമെന്ന് രമേശ് ചെന്നിത്തല

കെഎസ്‌യു പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നെന്നും സമാധാനപരമായി പ്രതിഷേധം നടത്താന്‍ എത്തിയവരുടെ കൈയില്‍ എങ്ങനെയാണ് മാരകായുധങ്ങള്‍ എത്തിയതെന്നും ഇതിനെ പ്രതിരോധിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്‌
ചോരപുരണ്ട കുപ്പായവുമായി പ്രതിപക്ഷം നിയമസഭയില്‍, സമരങ്ങളോട് മുഖ്യമന്ത്രിക്ക് പുച്ഛമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്വാശ്രയ കോളേജുകളിലെ ഫീസ് വര്‍ധയ്‌ക്കെതിരായ സമരം നടത്തിയ കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് നടപടി സഭ നര്‍ത്തിവെച്ച ചര്‍ച്ച ചെയ്യണമെന്നാവശ്യം സ്പീക്കര്‍ നിഷേധിച്ചതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. ഹൈബി ഈഡന്‍ എംഎല്‍എയാണ് അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. 

അതേസമയം കെഎസ്‌യു പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നെന്നും സമാധാനപരമായി പ്രതിഷേധം നടത്താന്‍ എത്തിയവരുടെ കൈയില്‍ എങ്ങനെയാണ് മാരകായുധങ്ങള്‍ എത്തിയതെന്നും ഇതിനെ പ്രതിരോധിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. കെഎസ്‌യു പ്രവര്‍ത്തര്‍ക്ക് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചിട്ടില്ലെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിരാഹാരമിരിക്കാനുള്ള സാഹചര്യം ഉണ്ടാക്കരുതെന്ന് ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാര്‍ത്ഥി സമരത്തെ ചോരയില്‍ മുക്കികൊല്ലാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും സമരങ്ങളോട് മുഖ്യമന്ത്രിക്ക് പുച്ഛമാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യാതൊരു കാരണവുമില്ലാതെയാണ് കെഎസ്‌യു പ്രവര്‍ത്തകരെ പൊലീസ് മര്‍ദ്ധിച്ചത്. വനിതാ പ്രവര്‍ത്തകയെ പുരുഷ പൊലീസ് മര്‍ദ്ദിക്കുന്ന  ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ നിന്നും വ്യക്തമാകുമെന്നും ഹൈബി ഈഡന്‍ എംഎല്‍എ പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com