വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും ജേക്കബ് തോമസിനെ മാറ്റിയിട്ടില്ലെന്ന് പിണറായി വിജയന്‍

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും ജേക്കബ് തേമസിനെ മാറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി - ഏപ്രില്‍ ഒന്നുമുതല്‍ ലീവിലാണ്. ലീവ് നീട്ടിനല്‍കണമെന്ന് ജേക്കബ് തോമസ്‌
വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും ജേക്കബ് തോമസിനെ മാറ്റിയിട്ടില്ലെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും ജേക്കബ് തേമസിനെ മാറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. ജേക്കബ് തോമസ് ഏപ്രില്‍ ഒന്നുമുതല്‍ ലീവിലാണ്. ലീവ് നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസിന്റെ അപേക്ഷ സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായി തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് മുഖ്യമന്ത്രിയുടെ ഇക്കാര്യത്തിലുള്ള വിശദീകരണം, നേരത്തെയും മുഖ്യമന്ത്രി വിജിലന്‍സ് ഡയറക്ടറായി തിരിച്ചെത്തുമെന്ന സൂചന നല്‍കിയിരുന്നു. സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ഡിജിപി സ്ഥാനത്തേക്ക് സെന്‍കുമാര്‍ തിരിച്ചെത്തിയതിനെ തുടര്‍ന്ന് ബഹ്‌റയെ വിജിലന്‍സ് ഡയറക്ടറായി  സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com