ഇന്ത്യന്‍ കോഫി ഹൗസില്‍ ദേശാഭിമാനി മാത്രം; ഉത്തരവ് വിവരക്കേടെന്ന് മന്ത്രി കടകംപള്ളി

കോഫി ഹൗസില്‍ ദേശാഭിമാനി പത്രം മാത്രം വരുത്തിയാല്‍ മതിയെന്ന ഉത്തരവ് പുനഃപരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി
ഇന്ത്യന്‍ കോഫി ഹൗസില്‍ ദേശാഭിമാനി മാത്രം; ഉത്തരവ് വിവരക്കേടെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം: കേരളത്തിലെ ഇന്ത്യന്‍ കോഫി ഹൗസുകളില്‍ ഇനി ദേശാഭിമാനി മാത്രം മതിയെന്ന ഉത്തരവ് വിവരക്കേടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കോഫി ഹൗസില്‍ ദേശാഭിമാനി പത്രം മാത്രം വരുത്തിയാല്‍ മതിയെന്ന ഉത്തരവ് പുനഃപരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

ഇങ്ങനെയൊരു ഉത്തരവ് പുറപ്പെടുവിക്കാന്‍ പാടില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു. മെയ് ഒന്നുമുതലാണ് ഈ ഉത്തരവ് നടപ്പാക്കിയതെന്നാണ് സൂചന. കേരള കോഫി ഹൗസ് ഭരണ സമിതി പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് മറ്റ് പത്രങ്ങള്‍ സര്‍ക്കാരിനെതിരെ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകളാണ് നല്‍കിയതെന്നും, ദേശാഭിമാനി മാത്രമാണ് സര്‍ക്കാരിനൊപ്പം നിന്നതെന്നും പറഞ്ഞാണ് കോഫി ഹൗസില്‍ മറ്റ് പത്രങ്ങള്‍ വരുത്തേണ്ടതില്ലെന്ന്‌ അഡ്മിനിസ്‌ട്രേറ്റര്‍ ഉത്തരവിറക്കിയത്. 

എന്നാല്‍ പാര്‍ട്ടി പത്രത്തിന്റെ സര്‍ക്കുലേഷന്‍ വര്‍ധിപ്പിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് ഉള്‍പ്പെടെയുള്ള ആരോപണങ്ങളുമായി കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com