കൊച്ചി മെട്രോ ട്രെയിനുകള്‍ ഇനി ഇവരുടെ കയ്യില്‍ സുരക്ഷിതം

കൊച്ചി മെട്രോ ട്രെയിനുകള്‍ ഓടിക്കുന്ന ഏഴ് സ്ത്രീ സാരഥികളില്‍ രണ്ടു പേരാണ് ഗോപികയും വന്ദനയും.
ഗോപികയും വന്ദനയും
ഗോപികയും വന്ദനയും

കൊച്ചി മെട്രോ ട്രെയിനുകള്‍ ഓടിക്കുന്ന ഏഴ് സ്ത്രീ സാരഥികളില്‍ രണ്ടു പേരാണ് ഗോപികയും വന്ദനയും. കേരളത്തിന്റെ മൊത്തം അഭിമാനമായ കൊച്ചി മെട്രോ റെയില്‍വേയുടെ വളയം പിടിക്കാന്‍ കഴിഞ്ഞതില്‍ ഇവരെ അഭിനന്ദിച്ചേ മതിയാകു. അവഗണനകള്‍ക്കും മാറ്റി നിര്‍ത്തലുകള്‍ക്കുമിടയില്‍ നിന്ന് ഉയര്‍ന്നു വരുന്ന സ്ത്രീകള്‍ക്കെല്ലാം പ്രചോദനമാകട്ടെ ഇവരും. 

ഒട്ടേറെ സവിശേഷമായ തീരുമാനങ്ങളാണ് കെഎംആര്‍എല്‍ ജോലിക്കാരെ തിരഞ്ഞെടുക്കുന്നതില്‍ പ്രകടമാക്കിയിട്ടുളളത്. അതില്‍ ഏറ്റവും സവിശേഷമായത് ഭിന്നലിംഗക്കാര്‍ക്ക് കൊച്ചി മെട്രോയില്‍ ജോലി ചെയ്യാന്‍ അവസരം ലഭ്യമാക്കി എന്നതു തന്നെയാണ്. ഇപ്പോഴിതാ, വണ്ടി ഓടിക്കാന്‍ ഏഴ് വനിതകളും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com