തൂമ്പകൊണ്ടെടുക്കുന്നത് സൂചികൊണ്ടെടുക്കാവുന്ന കാര്യങ്ങള്‍, നായനാര്‍ ഇതെല്ലാം ഒറ്റദിനം കൊണ്ട് തീര്‍ത്തേനേ

പതിനൊന്ന് വര്‍ഷക്കാലം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ഒരാള്‍ക്കുനേരെ ഒരു അഴിമതി ആരോപണം പോലും ഉണ്ടായിട്ടില്ല
 തൂമ്പകൊണ്ടെടുക്കുന്നത് സൂചികൊണ്ടെടുക്കാവുന്ന കാര്യങ്ങള്‍, നായനാര്‍ ഇതെല്ലാം ഒറ്റദിനം കൊണ്ട് തീര്‍ത്തേനേ

സൂചികൊണ്ടെടുക്കാവുന്ന കാര്യങ്ങള്‍  തൂമ്പകൊണ്ടെടുക്കുന്നത് കാണുമ്പോള്‍ അച്ഛനെ ഓര്‍മ വരുമെന്ന് മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരുടെ മകന്‍ കെ.പി കൃഷ്ണകുമാര്‍. ആഴ്ചകളോളം നീട്ടിക്കൊണ്ടുപോകുന്ന പലവിവാദങ്ങളും അച്ഛന്‍ ഒരുദിവസം കൊണ്ട് തീര്‍ക്കുമായിരുന്നു. പെട്ടെന്ന് തീരുമാനങ്ങളെടുക്കാനുള്ള കഴിവായിരുന്നു അച്ഛന്റെ പ്രത്യേകത. ഇ.കെ നായനാരുടെ ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് എഴുതിയ കുറിപ്പിലാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനേയും എല്‍ഡിഎഫ് ഭരണത്തേയും പരോക്ഷമായി കൃഷ്ണകുമാര്‍ വിമര്‍ശിച്ചിരിക്കുന്നത്. 

ഐഎഎസ്,ഐപിഎസ് ഉദ്യോഗസ്ഥരെ എല്‍ഡിഎഫിന്റെ ആള്‍,യുഡിഎഫിന്റെ ആള്‍ എന്ന രീതിയില്‍ അദ്ദേഹം വേര്‍തിരിച്ചു കണ്ടിരുന്നില്ല.അവര്‍ ചെയ്യുന്ന ജോലി കൊണ്ടാണ് ഓരോരുത്തരേയും അളന്നിരുന്നത്. കഴിഞ്ഞ സര്‍ക്കാറിന്റെ അടുപ്പക്കാരനായിരുന്നു എന്നതുകൊണ്ട് ഒരു ഉദ്യോഗസ്ഥനേയും അച്ഛന്‍ അകറ്റി നിര്‍ത്തിയില്ല. അതുകൊണ്ടുതന്നെ ഇ.കെ നായനാരുടെ കാലത്ത് ഐഎഎസ്.ഐപിഎസ് വിവാദങ്ങള്‍ ഉണ്ടായിരുന്നില്ല.കൃഷ്ണകുമാര്‍ പറയുന്നു. 

പല രാഷ്ട്രീയ നേതാക്കളും അപ്രതീക്ഷിതമായി പറയുന്ന പല വാക്കുകളും വിവാദമാകാറുണ്ട്. പക്ഷേ അക്കാര്യത്തില്‍ ജനം നായനാര്‍ക്ക് ഒരു ആനുകൂല്യം നല്‍കിയിരുന്നു. നായനാര്‍ ഒരുകാര്യം പറഞ്ഞാല്‍ അതില്‍ അദ്ദേഹത്തിന് വ്യക്തിതാത്പര്യങ്ങള്‍ ഒന്നുമുണ്ടാവില്ലെന്ന് ജനത്തിനറിയാം. അതുകൊണ്ടുതന്നെ അദ്ദേഹം പറയുന്നത് ശരിയാണെന്ന് ജനം വിലയിരുത്തും. വിവാദമാകാമായിരുന്ന പല പ്രയോഗങ്ങളും അതു നായനാര്‍ പറഞ്ഞതല്ലേയെന്ന് ജനം ലഘൂകരിച്ചു. കൃഷ്ണകുമാര്‍ പറയുന്നു. 

റാഷ്ട്രീയത്തിനതീതമായ വ്യക്തിബന്ധങ്ങളും അച്ഛന്റെ പ്രത്യേകതയാണെന്ന പറയുന്ന കൃഷ്ണകുമാര്‍ നായനാര്‍ മരിക്കുന്നതിന് ആറ് മാസം മുമ്പ്ആശുപത്രിയില്‍ കിടക്കയിലായപ്പോള്‍േ കെ. കരുണാകരന്‍ കാണാന്‍ ചെന്ന കാര്യവും ഓര്‍മ്മിക്കുന്നു. അത്രമേല്‍ ആഴമുള്ളതായിരുന്നു കരുണാകരനും നായനാരും തമ്മിലുള്ള സൗഹൃദം എന്നും കൃഷ്ണകുമാര്‍ എഴുതുന്നു. എല്ലാത്തിനുമരി പതിനൊന്ന് വര്‍ഷക്കാലം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ഒരാള്‍ക്കുനേരെ ഒരു അഴിമതി ആരോപണം പോലും ഉണ്ടായിട്ടില്ല എന്നത് ഇക്കാലത്തെ രാഷ്ട്രീയക്കാര്‍ക്ക് ചിന്തിക്കാവുന്നതിലും അപ്പുറത്താണ് എന്ന് പറഞ്ഞാണ് കൃഷ്ണകുമാര്‍ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com