വീണ്ടും കേരള കോണ്‍ഗ്രസ് എമ്മിനെ പിന്തുണച്ച് സിപിഎം; വോട്ടെടുപ്പില്‍ നിന്ന് സിപിഐ വിട്ടുനിന്നു

വീണ്ടും കേരള കോണ്‍ഗ്രസ് എമ്മിനെ പിന്തുണച്ച് സിപിഎം; വോട്ടെടുപ്പില്‍ നിന്ന് സിപിഐ വിട്ടുനിന്നു

സിപിഐയുടേയും, പി.സി.ജോര്‍ജ് വിഭാഗത്തിലേയും അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു

കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിനെ മുന്നണിയിലെടുക്കുന്നത് തീരുമാനമായില്ലെങ്കിലും വീണ്ടും കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ഥിയെ പിന്തുണച്ച് സിപിഎം. കോട്ടയം ജി ല്ലാ പഞ്ചായത്തിലെ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ സിപിഎം പിന്തുണച്ചത്. 

സിപിഎമ്മിന്റെ പിന്തുണയോടെ 12 വോട്ടുകള്‍ നേടിയാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ഥി സെബാസ്റ്റിയന്‍ കുളത്തുങ്കലിന്റെ വിജയം. സിപിഐയുടേയും, പി.സി.ജോര്‍ജ് വിഭാഗത്തിലേയും അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.  നേരത്തെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന് സിപിഎം പിന്തുണ നല്‍കിയത് വിവാദമായിരുന്നു.

എന്നാല്‍ കേരള കോണ്‍ഗ്രസ് സിപിഎമ്മുമായി കൂട്ടുചേര്‍ന്നിട്ടില്ലെന്നാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ നിലപാട്. തെരഞ്ഞെടുപ്പില്‍ ആരൊക്കെ അനുകൂലമായും എതിര്‍ത്തും വോട്ട് ചെയ്‌തെന്ന് അറിയില്ലെന്ന വാദമാണാണ് കേരള കോണ്‍ഗ്രസ് മു്‌ന്നോട്ടുവയ്ക്കുന്നത്. സിപിഎമ്മുമായി സഖ്യമുണ്ടാക്കിയെന്നത് കോണ്‍ഗ്രസ് ആരോപണമാണെന്നും കേരള കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.    

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com