എല്‍ഡിഎഫ് സര്‍ക്കാര്‍ രാഷ്ട്രീയ സംസ്‌കാരം ശുദ്ധീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തെറ്റ് പ്രവര്‍ത്തിച്ചാല്‍ രാഷ്ട്രീയ രക്ഷകര്‍ത്താവ് ഉണ്ടാകില്ല.ഇത് ഉറപ്പിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു 
എല്‍ഡിഎഫ് സര്‍ക്കാര്‍ രാഷ്ട്രീയ സംസ്‌കാരം ശുദ്ധീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ രാഷ്ട്രീയ സംസ്‌കാരം ശുദ്ധീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒരുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ വിവരിച്ചുകൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും വിവാദ വിഷയങ്ങളില്‍ അധികം പ്രതികരിക്കാതെയുമായിരുന്നു മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം. 

ഇടത് സര്‍ക്കാരിന്റെ പ്രവര്‍ത്തനം വ്യക്തമായ ചട്ടങ്ങളുടേയും നിയമങ്ങളുടേയും അടിസ്ഥാനത്തിലാണ്. യുഡിഎഫിന്റെ അഞ്ച് വര്‍ഷങ്ങള്‍ വിലയിരുത്താനുള്ള സമയമായി. തെറ്റ് പ്രവര്‍ത്തിച്ചാല്‍ രാഷ്ട്രീയ രക്ഷകര്‍ത്താവ് ഉണ്ടാകില്ല.ഇത് ഉറപ്പിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. സര്‍ക്കാര്‍ പ്രര്‍ത്തനങ്ങളെ വിലയിരുത്തുമ്പോള്‍ അഴിമതിയെ സംരക്ഷിക്കുന്നവര്‍ ഒരു വശത്തും ഉണ്ടാകില്ല,നിയമം നിയമത്തിന്റെ വഴിക്കുപോകും എന്നത് വെറും ശൈലിയല്ല, പ്രയോഗത്തില്‍ വരും.

മുന്‍സര്‍ക്കാരിന്റെ അഴിമതി അന്വേഷണം വേഗത്തിലാക്കും.അന്വഷണ ഏജന്‍സികളുടെ അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടാറില്ല. അന്വേഷണ ഏജന്‍സി എങ്ങനെ നീങ്ങണം എന്ന് പറഞ്ഞിട്ടില്ല, കേസന്വേഷണത്തില്‍ വേഗത വേണമെന്ന് പറഞ്ഞിട്ടുണ്ട്. മദ്യനയംനയമായിട്ട്‌
തന്നെ ഉടനെ മുന്നില്‍ വരും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. 

 കോട്ടയത്തെ മാണി, സിപിഎം കൂട്ടുകെട്ടിനെക്കുറിച്ച്  സ്വയം ഭരണ സ്ഥാപനങ്ങളില്‍ ബിജെപിയും കോണ്‍ഗ്രസും ജയിക്കാന്‍ സമ്മതിക്കരുത് എന്നതാണ് സിപിഎമ്മിന്റെ നിലപാട്,കോട്ടയത്തെ സഖ്യം അങ്ങനെകണ്ടാല്‍ മതി,  വലിയ മാനദണ്ഡങ്ങള്‍ നല്‍കേണ്ട. വിവാദങ്ങളുടെ പുറകേപോകാനല്ല സര്‍ക്കാരിന് താതപര്യം,സമൂഹ നന്‍മ ലക്ഷ്യം വെച്ച്‌  പ്രവര്‍ത്തനങ്ങള്‍ യാത്ഥാര്‍ത്ഥ്യമാക്കാനാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 

സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തെപറ്റി പ്രധാനമായും മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ ഇവയെല്ലാമാണ്: 

 പൊതുവായ നിലപാടുകള്‍ എല്‍ഡിഎഫിനുണ്ട്, സര്‍ക്കാരിന്റെ ലക്ഷ്യം അഴിമതി വിരുദ്ധ മതേതര വികസിത
കേരളം എന്നതാണ്. കയര്‍,കശുവണ്ടി തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്താന്‍ സാധിച്ചു. മത്സ്യത്തൊഴിലാളി മേഖലയിവും അത്യന്തം ആവേശകരമായ നടപടികള്‍ സ്വീകരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. രക്ഷപ്പെടുമെന്ന് പരാമ്പരാഗത വ്യവാസയങ്ങള്‍ക്ക് തോന്നലുണ്ടായി.

ക്ഷേമ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ യുഡിഎഫ് ഗവണ്‍മെന്റ് വലിയ അലംഭാവം കാണിച്ചിരുന്നു. അതിന്റെ ഭാഗമായി ക്ഷേമ പെന്‍ഷന് അര്‍ഹതയുള്ളവര്‍ പെന്‍ഷന്‍ വാങ്ങി മരിക്കാന്‍ സാധിക്കില്ല എന്ന് കരുതിയിരുന്നു.എന്നാല്‍ ഇടത് സര്‍ക്കാര്‍ വന്നതിന്‌ശേഷം ഉടനെ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ സാധിച്ചു. സഹകരണ ബാങ്കുകള്‍ വഴി പെന്‍ഷന്‍ വീടുകളില്‍ എത്തിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അത് വലിയ ആശ്വാസമായിരുന്നു എന്ന് കേരളം സാക്ഷ്യപ്പെടുത്തിയതാണ്.

5100 കോടി രൂപ 48.5 ലക്ഷം പേര്‍ക്ക് എത്തിക്കാന്‍ സാധിച്ചു. ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് പരിഹരിക്കാന്‍ അതാലത്ത് നടത്തി വരുന്നു. നേരത്തെ പെന്‍ഷന്‍ പലതും 600 രൂപയായിരുന്നു ഇപ്പോള്‍ 1200 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. ലൈബ്രറേറിയന്‍,നഴ്‌സറി ടീച്ചര്‍ എന്നിവരുടെ ഓണറേറിയം വര്‍ദ്ധിപ്പിച്ചു.എല്‍ഡിഎഫിന് പാവപ്പെട്ടവരോടുള്ള പ്രതിബദ്ധതതാണ് ഇത് തെളിയിക്കുന്നത്. 

ആഗോളവത്കരണത്തിന്റെ ഘട്ടത്തില്‍ ഇടത് ബദല്‍ മുന്നോട്ട് വെക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സാധിച്ചു. പശ്ചാതല വികസനത്തില്‍ നാം പിന്നോട്ടായിരുന്നു എന്നത് വസ്തുതയാണ്. കാലനുസൃതമായി മുന്നോട്ട് പോകാന്‍ സാധിച്ചില്ല,അത് പല തിരിച്ചടിയുമുണ്ടായി.

നാഷ്ണല്‍ ഹൈവേ വികസിക്കില്ല എന്നായിരുന്നു 2016 വരെയുള്ള ചിന്ത,ആ ചിന്തയ്ക്ക മാറ്റം വന്നു. തീരദേശ ഹൈവേയും മലയോര ഹൈവേയും നിര്‍മ്മിക്കാന്‍ പോകുന്നത് വികസന കാര്യങ്ങളില്‍ സര്‍ക്കാര്‍ നലപാട് വ്യക്തമാണ്.

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ 1 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍സ്മാര്‍ട്ട്‌
ക്ലാസുകള്‍ ആക്കാന്‍ പോക്കുകയാണ്. പൊതു വിദ്യാലയങ്ങളുടെ മുഖച്ഛായ  ആകെ മാറ്റുക എന്നതാണ് ലക്ഷ്യം. എല്ലാത്തിനും നാട്ടുകാരുയെ സഹകരണമാണ് ഏറെ പ്രധാനം. 900 കോടി രൂപയുടെ ബാധ്യതയാണ് വിദ്യാഭ്യാസ വായ്പ ഏറ്റെടുക്കുന്നതിലൂടെ സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്.

പദ്ധതികള്‍ വരുമ്പോള്‍ നഷ്ടം വരുന്നവര്‍ എതിര്‍ക്കും. എതിര്‍ക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കും. വീടും സ്ഥലവുമില്ലാത്തവര്‍ക്കെല്ലാം ഭവന സമുച്ചയങ്ങള്‍ നിര്‍മ്മിക്കും.ഭവന സമുച്ചയത്തിലെ ഒരുകുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും തൊഴില്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കും. 

പൊതുമേഖലാ ബാങ്കുളോട് കേന്ദ്രത്തിന് ചിറ്റമ്മ നയമാണുള്ളത്. ന്യുജനറേഷന്‍ ബാങ്കുകളെ സഹായിക്കാനാണ് ശ്രമിക്കുന്നത്. കേരള ബാങ്ക് ഉടനെ യാത്ഥാര്‍ത്ഥ്യമാക്കാന്‍  സാധിക്കും എന്നാണ് പ്രതീക്ഷ. നൂറ് വര്‍ഷമെടുത്താല്‍ ഏറ്റവും വലിയ  വരള്‍ച്ചയാണ് ഈ വര്‍ഷം ഉണ്ടായത്. എന്നാല്‍ അതില്‍ ഫലപ്രദമായി ഇടപെടാന്‍ സാധിച്ചു. തിരുവനന്തപുരം നഗരത്തിലെ ജലക്ഷാമം പരിഹരിക്കാന്‍ ജലവകുപ്പിന് കഴിഞ്ഞത്അഭിനന്ദനാര്‍ഹമാണ്‌. ഇതിനെ അഭിനന്ദിച്ചുകൊണ്ട് പത്രങ്ങള്‍ വരെ മുഖപ്രസംഗം എഴുതുകയുണ്ടായി. 

നിയമന രംഗത്തെ മരവിപ്പ് മാറ്റാന്‍ സാധിച്ചു. 36047 പേര്‍ക്ക് പിഎസ്‌സി വഴി ജോലി നല്‍കാന്‍ സാധിച്ചു.  എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്ന ഇത്തരം നല്ല കാര്യങ്ങള്‍ ജനങ്ങള്‍ നല്ലമനസ്സോടെ സ്വീകരിക്കുന്നുണ്ട്. പറഞ്ഞ വാക്ക് പാലിക്കുന്ന സര്‍ക്കാര്‍ എന്ന തരത്തിലാണ് ജനങ്ങള്‍ സര്‍ക്കാരിനെ നോക്കിക്കാണുന്നത്. 131 കോടിയുടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം 71 കോടിയായി കുറച്ചുകൊണ്ടു വരാന്‍ സാധിച്ചു. 1.97 ഹെക്ടര്‍ നെല്‍കൃഷി ഉണ്ടായിരുന്നത് 2.02 ഹെക്ടറായി വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചു. 

ഒരുതരത്തിലുള്ള അഴിമതി ആരോപണവും ഈ സര്‍ക്കാരിനെ ബാധിക്കില്ല എന്നത് തന്നെയാണ് ഏറ്റവും കൂടുതല്‍ അഭിമാനിക്കുന്നത്. നോട്ട് നിരോധനം, അരി പ്രതിസന്ധി,സഹകരണ മേഖലയിലെ പ്രതിസന്ധി ഇതെല്ലാം തരണം ചെയ്യാന്‍ സാധിച്ചു. ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നു എന്നത് ഞങ്ങളെ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാക്കുന്നു. രാജ്യം രണ്ട് തരത്തിലുള്ള പ്രശന്ങ്ങളാണ് നേരിടുന്നത്. ഒന്ന് വര്‍ഗീയ ധ്രൂവികരണം, രണ്ട് കോര്‍പ്പറേറ്റ് വത്കരണം., രണ്ടും ഒരുപോലെ ചെറുക്കേണ്ടതാണ്. ജനനന്‍മയുടെ പ്രതീകം എന്ന തരത്തിലാണ് ദേശിയതലത്തില്‍ കേരളത്തിലെ ഇടത് സര്‍ക്കാര്‍ വിലയിരുത്തപ്പെടുന്നത്. അത് മുന്നോട്ട് കൊണ്ട് പോകും. രാജ്യത്ത് വര്‍ഗീയ നയത്തിന്റെ ആപത്ത് ചെറുതല്ല, മതനിരപേക്ഷതയുടെ അടിത്തറ ശക്തിപ്പെടുത്തണം. ജനമനസുകളെ ഒരുമിക്കാനുള്ള എല്ലാ നടപടികളും ചെയ്യും.കേന്ദ്രസര്‍ക്കാര്‍ ഒരു സര്‍ക്കാര്‍ എന്ന നിലയ്ക്ക് അവരുടെ രാഷ്ട്രീയ നിലപാടുകളോട് കടുത്ത വിയോജിപ്പുണ്ട് അത്തരം കാര്യങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ രണ്ടു സര്‍ക്കാരും തമ്മില്‍ നല്ല ബന്ധമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com