അനാവശ്യ തര്‍ക്കങ്ങള്‍ അതിരപ്പള്ളി പദ്ധതി മുടക്കുന്നു; സമവായത്തിലൂടെ നടപ്പിലാക്കാന്‍ ശ്രമിക്കുമെന്ന് എം.എം.മണി

ജലവൈദ്യുത നിലയങ്ങളിലൂടെ വൈദ്യുതി പരമാവധി ഉത്പാദിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി മണി
അനാവശ്യ തര്‍ക്കങ്ങള്‍ അതിരപ്പള്ളി പദ്ധതി മുടക്കുന്നു; സമവായത്തിലൂടെ നടപ്പിലാക്കാന്‍ ശ്രമിക്കുമെന്ന് എം.എം.മണി

അടിമാലി: അതിരപ്പള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കുമെന്ന പരാമര്‍ശവുമായി വീണ്ടും വൈദ്യുത മന്ത്രി എം.എം.മണി. സമവായത്തിലൂടെ അതിരപ്പള്ളി പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. 

അനാവശ്യ തര്‍ക്കങ്ങളാണ് അതിരപ്പള്ളി പദ്ധതി തടസപ്പെടുത്തുന്നത്. ജലവൈദ്യുത നിലയങ്ങളിലൂടെ വൈദ്യുതി പരമാവധി ഉത്പാദിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി മണി വ്യക്തമാക്കി. 

താപനിലയങ്ങളില്‍ നിന്നും കാറ്റാടി യന്ത്രങ്ങള്‍ വഴിയും വാങ്ങുന്ന വൈദ്യുതിക്ക് വലിയ വിലയാണ് സംസ്ഥാനത്തിന് നല്‍കേണ്ടി വരുന്നത്‌. ചെറുകിട ജലവൈദ്യുത പദ്ധതികളാണ് കേരളത്തിന് അഭികാമ്യം. ഇതിനാല്‍ യുഡിഎഫ് സര്‍ക്കാര്‍ ഇട്ടുതല്ലിയ ചെറുതും വലുതുമായ ജലവൈദ്യുത പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും മണി വ്യക്തമാക്കുന്നു. 

ഇടുക്കി ജില്ലയിലുള്ള ചെങ്കുളം, പള്ളിവാസല്‍,പള്ളിവാസല്‍ വൈദ്യുത നിലയങ്ങളുമായി ബന്ധപ്പെട്ട എക്‌സറ്റന്‍ഷന്‍, മാങ്കുളം, ചിന്നാര്‍, തൊട്ടിയാര്‍ എന്നീ ചെറുകിട പദ്ധതികളും പൂര്‍ത്തികരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും. 

കല്‍ക്കരിയില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന മാതൃക ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ ഇത് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ പരിസ്ഥിതി വാദികളായി രംഗപ്രവേശനം ചെയ്തവര്‍ ഇതിന് എതിര്‍പ്പുമായി എത്തും. എന്നാല്‍ ഇക്കൂട്ടര്‍ക്ക് എയര്‍കണ്ടീഷന്‍ ഇല്ലാതെ ഒരു നിമിഷം പോലും കഴിയാന്‍ സാധിക്കില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. 

ഈ വര്‍ഷം ലോഡ്‌ഷെഡ്ഡിങ് ഇല്ലാതെ സംസ്ഥാനത്തിന് മുന്നോട്ടുപോകാന്‍ സാധിച്ചത് ഉദ്യോഗസ്ഥരുടെ കാര്യക്ഷമത കൊണ്ടാണെന്നും വൈദ്യുത മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com