ബണ്ടിചോറിന് പത്തവര്‍ഷം തടവും 20,000 രൂപ പിഴയും

കുപ്രസിദ്ധ ഹൈടെക് മോഷ്ടാവ് ബണ്ടിചോറിന് പത്തുവര്‍ഷം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി - തിരുവനന്തപുരം പട്ടത്തുള്ള വീട്ടില്‍ നിന്നും കാറും ലാപ്‌ടോപ്പും മോഷ്ടിച്ച കേസിലാണ് വിധി
ബണ്ടിചോറിന് പത്തവര്‍ഷം തടവും 20,000 രൂപ പിഴയും

തിരുവനന്തപുരം: കുപ്രസിദ്ധ ഹൈടെക് മോഷ്ടാവ് ബണ്ടിചോറിന് പത്തുവര്‍ഷം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മോഷണക്കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. തിരുവനന്തപുരം പട്ടത്തുള്ള വീട്ടില്‍ നിന്നും കാറും ലാപ്‌ടോപ്പും മോഷ്ടിച്ച കേസിലാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധി. ബണ്ടി സ്ഥിരം കുറ്റവാളിയാണെന്നും പരമാധവധി ശിക്ഷ നല്‍കണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.

2013 ജനുവരി 20ന് തിരുവനന്തപുരം പട്ടത്തുളള ഒരു വീട്ടില്‍ നിന്നാണ് കാറും ലാപ് ടോപ്പും മോഷ്ടിച്ച് ദേവേന്ദ്രസിംഗെന്ന ബണ്ടിചോര്‍ കടന്നു കളഞ്ഞത്.  ഈ കേസിലാണ് കോടതി ബണ്ടി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഭവനഭേദനം, കവര്‍ച്ച, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ തെളിഞ്ഞതായി കോടതി കണ്ടെത്തി. രാജ്യത്ത് 300ലധികം കേസിലെ പ്രതിയായ ബണ്ടിയെ സ്ഥിരം കുറ്റവാളിയായി പ്രഖ്യാപിച്ച പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. 

ബണ്ടിയെ ശിക്ഷിച്ച മറ്റ് കോടതികളുടെ വിധി പകര്‍പ്പും കേസുകളുടെ വിശദാംശങ്ങളും കോടതിയില്‍ പ്രോസിക്യൂഷന്‍  ഹാജരാക്കിയിരുന്നു.  നാലു വര്‍ഷമായി ബണ്ടിചോര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ പ്രത്യേക സെല്ലിലായിരുന്നു. ബണ്ടി മനോരോഗിയാണെന്നും വിചാരണയില്‍ നിന്നും ഒഴിവാക്കി വിട്ടയക്കണമെന്നും ബണ്ടിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. ബണ്ടിയെ പരിശോധിച്ച മെഡിക്കല്‍ ബോര്‍ഡ് വിചാരണ നേരിടാന്‍ ബണ്ടിക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com