സുസ്ഥിര നഗരവികസന പദ്ധതി പാളിയെന്ന് സിഎജി; സര്‍ക്കാരിനും അഞ്ച് നഗരസഭകള്‍ക്കും വിമര്‍ശനം

കൊച്ചിന്‍ കോര്‍പ്പറേഷന്‍ ഒരു പദ്ധതി പോലും പൂര്‍ത്തിയാക്കാനായില്ലെന്നും സിഎജി വിമര്‍ശിക്കുന്നു
സുസ്ഥിര നഗരവികസന പദ്ധതി പാളിയെന്ന് സിഎജി; സര്‍ക്കാരിനും അഞ്ച് നഗരസഭകള്‍ക്കും വിമര്‍ശനം

തിരുവനന്തപുരം: എഡിബി ധനസഹായത്തോടെ ആവിഷ്‌കരിച്ച സുസ്ഥിര നഗരവികസന പദ്ധതി പാളിയെന്ന് സിഎജിയുടെ വിമര്‍ശനം. സര്‍ക്കാരിനും അഞ്ച് നഗരസഭകള്‍ക്കും എതിരെയാണ് കട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്‌.

995 കോടി രൂപയാണ് എഡിബി അനുവദിച്ചത്. ഇതില്‍ പകുതി തുക പോലും സര്‍ക്കാരിന് ചെലവഴിക്കാന്‍ സാധിച്ചില്ല. 24 പദ്ധതികളില്‍ ഏഴ് പദ്ധതി മാത്രമാണ് പൂര്‍ത്തിയാക്കാനായത്. കൊച്ചിന്‍ കോര്‍പ്പറേഷന്‍ ഒരു പദ്ധതി പോലും പൂര്‍ത്തിയാക്കാനായില്ലെന്നും സിഎജി വിമര്‍ശിക്കുന്നു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്ച മൂലം 43.6 കോടി രൂപ പിഴയടയ്‌ക്കേണ്ടി വന്നെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്‌. 

നഗരങ്ങളുടെ വികസനം, നഗരവാസികളുടെ വരുമാനത്തിലുള്ള വര്‍ധന എന്നിവ ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതിയായിരുന്നു എഡിബിയുടെ ധനസഹായത്തിലൂടെ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ 51.48 ശതമാനം തുക മാത്രമാണ് ചെലവഴിക്കാനായത്.

എ.കെ.ആന്റണി സര്‍ക്കാരിന്റ കാലത്ത് എഡിബിയില്‍ ധനസഹായം സ്വീകരിച്ചുള്ള പദ്ധതിയെ ഇടതുപക്ഷം എതിര്‍ത്തിരുന്നു. എന്നാല്‍ വിഎസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഇതുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചത്. തുടര്‍ന്ന് വന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് എഡിബിയുടെ സഹായത്തോടെ സുസ്ഥിര നഗര വികസന പദ്ധതി നടപ്പിലാക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com