അമ്മയോടൊപ്പം ഇനിയും ജീവിക്കണം; കല്ലറ തുറന്ന് മൃതദേഹമെടുത്തത് മകന്‍

പൊലീസിന്റെ ചോദ്യം ചെയ്യലിലും തന്റെ അമ്മ മരിച്ചിട്ടില്ലെന്നും ഇപ്പോഴും ജീവിക്കുന്നുണ്ട് എന്നും അമ്മയോടൊപ്പം താമസിക്കണമെന്നുമാണ് തങ്കച്ചന്‍ മറുപടി നല്‍കിയത്
അമ്മയോടൊപ്പം ഇനിയും ജീവിക്കണം; കല്ലറ തുറന്ന് മൃതദേഹമെടുത്തത് മകന്‍

പത്തനാപുരം: തവലവൂര്‍ പള്ളി സെമിത്തേരിയില്‍ നിന്നും വൃദ്ധയുടെ മൃതതദേഹം എടുത്തുകൊണ്ടുപോയത് മകന്‍.ഇന്നലെയാണ് തലവൂര്‍ നിവാസികളെയും പള്ളിക്കാരേയും കുഴക്കിയ സംഭവം ഉണ്ടായത്. അമ്മയോടുള്ള അമിത സ്‌നേഹമാണ് മകനെ ഇങ്ങനെയൊരു പ്രവര്‍ത്തിയിലേക്ക് നീങ്ങാന്‍ പ്രേരിപ്പിച്ചത്. 

ഒന്നരമാസം മുന്‍പു മരിച്ച എണ്‍പത്തെട്ടുകാരി കുഞ്ഞേലിക്കുഞ്ഞിയുടെ മൃതദേഹമാണ് കുടുംബവീടിനു പിന്നില്‍ ചാക്കില്‍ക്കെട്ടിയ നിലയില്‍ കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചയെയാണ് പള്ളി അധികൃതര്‍ ഇവരുടെ കല്ലറ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ കുടുംബ വീട്ടുവളപ്പില്‍ നിന്ന് മൃതദേഹം കണ്ടെത്താനായത്. രണ്ടാമത്തെ മകന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് ഇയ്യാളെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ നിചസ്ഥിതി വ്യക്തമായത്. 

ഭര്‍ത്താവ് നേരത്തേ മരിച്ച കുഞ്ഞേലി മൂന്ന് ആണ്‍മക്കളുമൊത്തായിരുന്നു താമസം. ഇതില്‍ മൂന്ന് മക്കള്‍ക്കും ചെറിയ മാനസിക പ്രശ്‌നം ഉണ്ടായിരുന്നുവെന്ന് കുന്നിക്കോട് പൊലീസ് സമകാലിക മലയാളത്തോട് പറഞ്ഞു. മക്കളില്‍ അമ്മയോട് ഏറ്റംവും കൂടുതല്‍ അടുപ്പം രണ്ടാമത്തെ മകന്‍ തങ്കച്ചനായിരുന്നു. അവിവാഹിതനായ തങ്കച്ചന്‍ സ്ഥിരം വീട്ടില്‍ വരാറില്ലായിരുന്നു എന്നും പൊലീസ് പറയുന്നു. 

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ: 

ഒന്നരമാസം മുമ്പാണ് 88കാരിയായ കുഞ്ഞേലി മരിച്ചത്. അമ്മയുടെ പെട്ടെന്നുള്ള മരണം മനസ്സിന് കൂടുതല്‍ ആഘാതമേല്‍പ്പിച്ച ഇയ്യാള്‍ അമ്മ മരിച്ചു എന്ന് വിശ്വാസിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. അതുകൊണ്ടാണ് പള്ളി സെമിത്തേരിയില്‍ നിന്നും മൃതദേഹം എടുത്ത് മാറ്റി വീട്ടില്‍ കൊണ്ട് പോയത്.ശനിയാഴ്ച രാത്രി പള്ളിസെമിത്തേരിയില്‍ പ്രവേശിച്ച ഇയ്യാള്‍ കല്ലറ വെട്ടിപ്പൊളിച്ച് അമ്മയുടെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. അമ്മയെ ശവപ്പെട്ടിയില്‍ കിടത്തിയത് സഹിക്കാന്‍ കഴിയാത്തത് കൊണ്ടാണ് ശവപ്പെട്ടി ഉപേക്ഷിച്ച് ശവശരീരം മാത്രം കൊണ്ടുപോയത്. 

തുടര്‍ന്ന മൃതദേഹം കുടുംബവീട്ടില്‍ കൊണ്ടുപോയി. എന്നാല്‍ മറ്റുള്ളവര്‍ കാണും എന്ന് കരുതി ചാക്കില്‍ക്കെട്ടി വീടിന് പിന്നില്‍ സൂക്ഷിക്കുകയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിലും തന്റെ അമ്മ മരിച്ചിട്ടില്ലെന്നും ഇപ്പോഴും ജീവിക്കുന്നുണ്ട് എന്നും അമ്മയോടൊപ്പം താമസിക്കണമെന്നുമാണ് തങ്കച്ചന്‍ മറുപടി നല്‍കിയത്. പള്ളിക്കാരുടെ പരാതിയെ തുടര്‍ന്ന പൊലീസ് തങ്കച്ചനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിുട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com