ഔദ്യോഗിക വാഹനത്തില്‍ സീരിയല്‍ നടിയുമായി കറങ്ങിയ സംഭവത്തില്‍ ജയില്‍ ഡിഐജിക്കതിരെ അന്വേഷണം 

കഴിഞ്ഞ മാര്‍ച്ച് 12 നാണ് ഡിഐജി നടിക്കൊപ്പം ഔദ്യോഗിക വാഹനത്തില്‍ യാത്ര നടത്തിയത്
ഔദ്യോഗിക വാഹനത്തില്‍ സീരിയല്‍ നടിയുമായി കറങ്ങിയ സംഭവത്തില്‍ ജയില്‍ ഡിഐജിക്കതിരെ അന്വേഷണം 

തിരുവനന്തപുരം: ഔദ്യോഗിക വാഹനത്തില്‍ സീരിയല്‍ നടിയുമായി കറങ്ങിയ സംഭവത്തില്‍ ദക്ഷിണമേഖലാ ജയില്‍ ഡിഐജി ബി പ്രതീപിനെതിരെ അന്വേഷണത്തിന് ഉത്തരവ്.ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ജയില്‍ ആസ്ഥാനത്ത് എത്തിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം.ഐജി ഗോപകുമാറിനാണ് അന്വേഷണ ചുമതല. 

കഴിഞ്ഞ മാര്‍ച്ച് 12 നാണ് ഡിഐജി നടിക്കൊപ്പം ഔദ്യോഗിക വാഹനത്തില്‍ യാത്ര നടത്തിയത്.കഴിഞ്ഞ ജയില്‍ ദിനാഘോഷത്തില്‍ നടിയെ ഇദ്ദേഹം ക്ഷണിച്ചിരുന്നതായും ഇതിന്റെ ചെലവിലേക്കായി 10,000 രൂപ ജയിലില്‍ നിന്നും കൈപ്പറ്റിയതായും പരാതിയില്‍ പറയുന്നുന്നുണ്ട് ഇതേത്തുടര്‍ന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്. 

ഊമക്കത്തായാണ് പരാതി കിട്ടിയതെങ്കിലും ആരോപണത്തില്‍ കഴമ്പുണ്ടെന്ന് ചൂണ്ടിക്കാട്ടി ഐജി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. മുഖ്യമന്ത്രിക്കും ഇതേ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള ഊമക്കത്ത് ലഭിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com