വിഴിഞ്ഞം കരാര്‍ സര്‍ക്കാരിന് അന്വേഷിക്കാമെന്ന് ഉമ്മന്‍ചാണ്ടി

എല്‍ഡിഎഫ് -  യുഡിഎഫ് സര്‍ക്കാരുകള്‍ തമ്മിലുണ്ടാക്കിയ കരാറില്‍ ഏതാണ് സംസ്ഥാന താത്പര്യത്തിന് അനുയോജ്യമെന്ന് പരിശോധിക്കാമെന്നും ഉമ്മന്‍ ചാണ്ടി
വിഴിഞ്ഞം കരാര്‍ സര്‍ക്കാരിന് അന്വേഷിക്കാമെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: വിഴിഞ്ഞം കരാറില്‍ തര്‍ക്കമുണ്ടെങ്കില്‍ അന്വേഷിക്കാമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എല്‍ഡിഎഫ്  - യുഡിഎഫ് സര്‍ക്കാരുകള്‍ തമ്മിലുണ്ടാക്കിയ കരാറില്‍ ഏതാണ് സംസ്ഥാന താത്പര്യത്തിന് അനുയോജ്യമെന്ന് പരിശോധിക്കാമെന്നും ഉമ്മന്‍ ചാണ്ടി നിയമസഭയില്‍പറഞ്ഞു. ഇന്നലെ നിയമസഭയില്‍ വിഎസ് അച്യുതാനന്ദന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു ഉമ്മന്‍ചാണ്ടി. കരാറില്‍ തര്‍ക്കമുണ്ടെങ്കില്‍ കരാര്‍ സര്‍ക്കാരിന് പിന്‍വലിക്കാമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

സിഎജിക്ക് റിപ്പോര്‍ട്ട് നല്‍കുന്നതില്‍ വീഴ്ചയുണ്ടായിക്കാണും. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ മാത്രമാകും സിഎജി പരിശോധിച്ചിട്ടുണ്ടാവുക.  സംസ്ഥാനത്തിന് ദീര്‍ഘകാലടിസ്ഥാനത്തില്‍ കിട്ടുന്ന നേട്ടങ്ങള്‍ സിഎജി പരിശോധിച്ചിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അതേസമയം കേരളം പ്രതീക്ഷയോടെ നോക്കിക്കാണുന്ന വിഴിഞ്ഞം പദ്ധതിയുടെ വ്യവസ്ഥകള്‍ സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമാണെന്ന സി.എ.ജി. റിപ്പോര്‍ട്ട് അതീവ ഗൗരവമുള്ളതാണെന്നും ഇതേക്കുറിച്ച് സമഗ്രമായ പരിശോധന നടത്തുന്നത് ഉചിതമായിരിക്കുമെന്ന് വിഎം സുധീരനും അഭിപ്രായപ്പെട്ടു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com