ബാര്‍ കോഴ കേസ്; കെ.എം.മാണിക്കെതിരെ തെളിവുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍

ഏത് സാഹചര്യത്തിലാണ് ബാര്‍ കോഴ കേസില്‍ തുടരന്വേഷണം നടത്താന്‍ തീരുമാനിച്ചതെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി വിജിലന്‍സിനോട് നിര്‍ദേശിച്ചു
ബാര്‍ കോഴ കേസ്; കെ.എം.മാണിക്കെതിരെ തെളിവുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍

കൊച്ചി: ബാര്‍ കോഴ കേസില്‍ കെ.എം.മാണിക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍. ബാര്‍ കോഴ കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ധനമന്ത്രിയായ കെ.എം.മാണി നല്‍കിയ ഹര്‍ജി കോടതി പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. 

എന്നാല്‍ ഏത് സാഹചര്യത്തിലാണ് ബാര്‍ കോഴ കേസില്‍ തുടരന്വേഷണം നടത്താന്‍ തീരുമാനിച്ചതെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി വിജിലന്‍സിനോട് നിര്‍ദേശിച്ചു. മൊഴികളിലെ വൈരുദ്ധ്യം എങ്ങിനെയുണ്ടായെന്ന് പരിശോധിച്ച് അറിയിക്കണം. ഇതുകൂടാതെ അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 30ഡി നിലനില്‍ക്കുമോയെന്ന് പരിശോധിക്കണമെന്നും കോടതി അന്വേഷണ സംഘത്തോട് നിര്‍ദേശിച്ചിട്ടുണ്ട്. മൂന്ന് ആഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.

ബാര്‍ കോഴ് കേസില്‍ നിര്‍ണായകമായ അന്വേഷണ ഘട്ടം പിന്നിട്ടിരിക്കുകയാണെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ഫോണ്‍ സംഭാഷണങ്ങളുടെ ഫോറന്‍സിക് പരിശോധന നടക്കുകയാണെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com