കൊല്ലത്ത് എഐഎസ്എഫ് പ്രവര്‍ത്തകന് വെട്ടേറ്റു; അക്രമത്തിന് പിന്നില്‍ സിപിഎം എന്ന് സിപിഐ

എഐഎസ്എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി ഗിരീഷിനാണ് വെട്ടേറ്റത്
കൊല്ലത്ത് എഐഎസ്എഫ് പ്രവര്‍ത്തകന് വെട്ടേറ്റു; അക്രമത്തിന് പിന്നില്‍ സിപിഎം എന്ന് സിപിഐ

കൊല്ലം: മുഖത്തലയില്‍ എഐഎസ്എഫ് പ്രവര്‍ത്തകന് വെട്ടേറ്റു. എഐഎസ്എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി ഗിരീഷിനാണ് വെട്ടേറ്റത്. സിപിഎം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സിപിഐ ആരോപിച്ചു. ദിവസങ്ങളായി മുഖത്തലയില്‍ സിപിഎം-സിപിഐ സംഘര്‍ഷം നിലനില്‍ക്കുകായണ്. 

എഐഎസ്എഫ് കൊല്ലം ജില്ലാ സമ്മേളനം മുഖത്തലയില്‍ വെച്ചായിരുന്നു നടന്നിരുന്നത്. സമ്മേളനം നടത്തിയത് മുതല്‍ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമായി പ്രശ്‌നമുണ്ടായിരുന്നുവെന്നും അത് കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ അക്രമത്തില്‍ കലാശിക്കുകയായിരുന്നുവെന്നും എഐഎസ്എഫ് പ്രവര്‍ത്തകര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com