പിണറായി എട്ടുകാലി മമ്മൂഞ്ഞ്, ആഘോഷപരിപാടിയില്‍ ഒ രാജഗോപാല്‍ പങ്കെടുക്കില്ലെന്ന് കുമ്മനം

മുഖ്യമന്ത്രി പിണറായി വിജയന്‍ എട്ടുകാലി മമ്മൂഞ്ഞാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ - സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തില്‍ ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ വിട്ടുനില്‍ക്കും
പിണറായി എട്ടുകാലി മമ്മൂഞ്ഞ്, ആഘോഷപരിപാടിയില്‍ ഒ രാജഗോപാല്‍ പങ്കെടുക്കില്ലെന്ന് കുമ്മനം

മുഖ്യമന്ത്രി പിണറായി വിജയന്‍ എട്ടുകാലി മമ്മൂഞ്ഞാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. വെറും അവകാശവാദം ഉന്നയിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്യുന്നത്.ഒരു പദ്ധതി പോലും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ മാത്രമാണ് നടപ്പാക്കിയിട്ടുള്ളതെന്ന് കുമ്മനം പറഞ്ഞു. 

സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തില്‍ ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ വിട്ടുനില്‍ക്കും. എന്‍ഡിഎ കരിദിനം ആചരിക്കുന്ന സാഹചര്യത്തില്‍ ആഘോഷത്തില്‍ പങ്കാളിയാകുന്നത് ശരിയല്ലെന്നും കുമ്മനം പറഞ്ഞു. സര്‍ക്കാരിന്റെ ആഘോഷത്തിന്റെ ഭാഗമായി പണം ചെലവഴിച്ച പരസ്യം  നല്‍കിയ നടപടി ശരിയായില്ലെന്നും കുമ്മനം അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com