പിണറായി മന്ത്രിസഭയുടെ നേട്ടം ശൂന്യമെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഉടമ രാജീവ് ചന്ദ്രശേഖരന്‍

മുഖ്യമന്ത്രി ഉണര്‍ന്നെഴുന്നേറ്റു അദ്ദേഹത്തിന്റെ നയം മാറ്റാതെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ എന്തെങ്കിലും പുരോഗതി ഉണ്ടാകും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല
പിണറായി മന്ത്രിസഭയുടെ നേട്ടം ശൂന്യമെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഉടമ രാജീവ് ചന്ദ്രശേഖരന്‍

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ മറ്റു മേഖലകളില്‍ എന്ന പോലെ തന്നെ വ്യാവസായിക മേഖലയിലും ഈ മന്ത്രിസഭയുടെ നേട്ടം ശൂന്യമാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഉടമയും എംപിയുമായ രാജീവ് ചന്ദ്രശേഖരന്‍. രാഷ്ട്രീയ കൊലപാതകങ്ങളും, കലാപങ്ങളും തലക്കെട്ട് തീര്‍ക്കുന്ന ഒരു നാട്ടിലേയ്ക്ക് വരുവാന്‍ താല്പര്യം കാണിക്കുന്നില്ല എന്നാണു കേരളത്തില്‍ നിക്ഷേപം നടത്താതിരിയ്ക്കുവാന്‍ കാരണമായി ഞാന്‍ കണ്ടു മുട്ടിയ ആഗോള നിക്ഷേപകര്‍ പലരും അഭിപ്രായപ്പെടുന്നത്. പുതിയ നിക്ഷേപങ്ങള്‍ സംസ്ഥാനത്തേക്കു കടന്നു വന്നാലേ വ്യവസായങ്ങള്‍ ഉണ്ടാകൂ. എങ്കിലേ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കപ്പെടുകയുള്ളൂ. നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതില്‍ മുഖ്യമന്ത്രി ഇപ്പോഴും തൊണ്ണൂറുകളിലെ നയം ആണ് പിന്തുടരുന്നതെന്നും രാജീവ് പറഞ്ഞു. 

സംസ്ഥാനത്തിന്റെ ധനകാര്യ സ്ഥിതി തകര്‍ച്ചയിലാണ്. മിഡില്‍ ഈസ്റ്റ് ലെ സാമ്പത്തിക തകര്‍ച്ച കേരളത്തെ നേരിട്ട് ബാധിക്കും എന്ന അവസ്ഥയിലാണ്. അതിനനുസരിച്ചു ഇവിടെ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. മുഖ്യമന്ത്രി ഉണര്‍ന്നെഴുന്നേറ്റു അദ്ദേഹത്തിന്റെ നയം മാറ്റാതെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ എന്തെങ്കിലും പുരോഗതി ഉണ്ടാകും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ലെന്നും രാജീവ് ചന്ദ്രശേഖരന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

മെയ് 25 നു പിണറായി വിജയന്‍ മന്ത്രിസഭ ഒരു വര്ഷം പൂര്‍ത്തീകരിയ്ക്കുകയാണ്. മറ്റു മേഖലകളില്‍ എന്ന പോലെ തന്നെ വ്യാവസായിക മേഖലയിലും ഈ മന്ത്രിസഭയുടെ നേട്ടം ശൂന്യമാണ്.
കേന്ദ്ര തൊഴില്‍ വകുപ്പിന്റെ കണക്കനുസരിച്ചു കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 12 .50 % ആണ്. രാജ്യത്തിന്റെ മുഴുവന്‍ തൊഴിലില്ലായ്മ നിരക്ക് വെറും 5 % മാത്രം ഉള്ളപ്പോഴാണ് ഇത്.

രാഷ്ട്രീയ കൊലപാതകങ്ങളും, കലാപങ്ങളും തലക്കെട്ട് തീര്‍ക്കുന്ന ഒരു നാട്ടിലേയ്ക്ക് വരുവാന്‍ താല്പര്യം കാണിക്കുന്നില്ല എന്നാണു കേരളത്തില്‍ നിക്ഷേപം നടത്താതിരിയ്ക്കുവാന്‍ കാരണമായി ഞാന്‍ കണ്ടു മുട്ടിയ ആഗോള നിക്ഷേപകര്‍ പലരും അഭിപ്രായപ്പെടുന്നത്. പുതിയ നിക്ഷേപങ്ങള്‍ സംസ്ഥാനത്തേക്കു കടന്നു വന്നാലേ വ്യവസായങ്ങള്‍ ഉണ്ടാകൂ. എങ്കിലേ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കപ്പെടുകയുള്ളൂ. നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതില്‍ മുഖ്യമന്ത്രി ഇപ്പോഴും തൊണ്ണൂറുകളിലെ നയം ആണ് പിന്തുടരുന്നത്.

കിഫ്ബി പോലുള്ള പദ്ധതികളുമായി മുന്നോട്ടു പോകുന്നത് കാഴ്ചപ്പാടില്ലായ്മയുടെയും, മാറിയ സാമ്പത്തിക കാലഘട്ടത്തിനൊപ്പം സഞ്ചരിയ്ക്കാന്‍ ആകാത്തതിന്റെയും ലക്ഷണം ആണ്. അന്‍പതിനായിരം കോടി നിക്ഷേപം ലക്ഷ്യം വെയ്ക്കുകയും സംസ്ഥാന ബഡ്ജറ്റില്‍ അതിനുള്ള വിഹിതം മാറ്റി വെയ്ക്കാതെയും, ധന സമാഹരണത്തെ കുറിച്ച് വ്യക്തത ഇല്ലാതെയുമാണ് കിഫ്ബി അവതരിപ്പിച്ചിരിക്കുന്നത്. ധന മന്ത്രി കിഫ്ബി പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷത്തോളം ആകുന്നു. ഇത് വരെയും ഒരു നിക്ഷേപകന്‍ പോലും തിരിഞ്ഞു നോക്കിയില്ല. സംസ്ഥാന സര്‍ക്കാരിന്റെ കാലാ കാലങ്ങളായുള്ള കണ്ണില്‍ പൊടിയിടല്‍ രീതി പിന്തുടര്‍ന്ന് മറ്റു പദ്ധതികളുടെ വിഹിതം വക മാറ്റി കിഫബിയിലേയ്ക്ക് കൊണ്ട് വരികയാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. മറ്റു പല സര്‍ക്കാര്‍ സ്ഥാപനങ്ങളെയും പോലെ ഇതും മറ്റൊരു വെള്ളാനയായി മാറും എന്ന കാര്യത്തില്‍ സംശയം വേണ്ട.

മുന്‍പും പല തവണ ഞാന്‍ ചൂണ്ടി കാണിച്ചത് പോലെ സംസ്ഥാനത്തിന്റെ ധനകാര്യ സ്ഥിതി തകര്‍ച്ചയിലാണ്. മിഡില്‍ ഈസ്റ്റ് ലെ സാമ്പത്തിക തകര്‍ച്ച കേരളത്തെ നേരിട്ട് ബാധിക്കും എന്ന അവസ്ഥയിലാണ്. അതിനനുസരിച്ചു ഇവിടെ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. മുഖ്യമന്ത്രി ഉണര്‍ന്നെഴുന്നേറ്റു അദ്ദേഹത്തിന്റെ നയം മാറ്റാതെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ എന്തെങ്കിലും പുരോഗതി ഉണ്ടാകും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com