സര്‍ക്കാരിനെതിരെ സമരത്തിനെത്തിയ യുവമോര്‍ച്ച-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തല്ലി 

സര്‍ക്കാരിനെതിരെ മുദ്രാവാക്യംവിളിക്കുന്നതിന് പകരം സമരത്തിന് എത്തിയവര്‍ പര്‌സപരം തെറിവിളിച്ച് മുദ്രാവാക്യം വിളിക്കുന്ന കാഴ്ചയാണ് സെക്രട്ടേറിയേറ്റ് പടിക്കല്‍ കാണാന്‍ സാധിച്ചത്
സര്‍ക്കാരിനെതിരെ സമരത്തിനെത്തിയ യുവമോര്‍ച്ച-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തല്ലി 

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ സര്‍ക്കാരിനെതിരെ സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യാനെത്തിയ യുവമോര്‍ച്ച-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തല്ലി. പ്രതിഷേധവുമായി എത്തിയ യുവമോര്‍ച്ച-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരവേദിയെച്ചൊല്ലി ഇന്നലെ മുതല്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് ഇന്ന് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രവര്‍ത്തകര്‍ തമ്മില്‍ പരര്‌സപരം കല്ലേറുണ്ടായി. കൊടികെട്ടിയ കമ്പുകല്‍ കൊണ്ട് തമമില്‍ത്തല്ലി. മുതിര്‍ന്ന പ്രവര്‍ത്തകര്‍ ഇടപെട്ട് പ്രശ്‌നം ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്നാണ് പൊലീസ് ഇടപെട്ടത്. പൊലീസ് ഇരുകൂട്ടര്‍ക്കിടയിലും മതിലുതീര്‍ത്തു. ഇരുകൂട്ടര്‍ക്കിടയിലും 

സെക്രട്ടേറിയേറ്റിന് മുന്നിലെ  യുവമോര്‍ച്ച പ്രവര്‍ത്തകര്‍
ചിത്രം:ബിപി ദീപു

 

നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുന്നതിന് പകരം സമരത്തിന് എത്തിയവര്‍ പര്‌സപരം തെറിവിളിച്ച് മുദ്രാവാക്യം വിളിക്കുന്ന കാഴ്ചയാണ് സെക്രട്ടേറിയേറ്റ് പടിക്കല്‍ കാണാന്‍ സാധിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com