പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തില്‍ വിഎസ് എത്താതിരുന്നതിനെക്കുറിച്ച് അറിയില്ലെന്ന് ജി സുധാകരന്‍

ഇന്നലെയായിരുന്നു പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടി
പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തില്‍ വിഎസ് എത്താതിരുന്നതിനെക്കുറിച്ച് അറിയില്ലെന്ന് ജി സുധാകരന്‍

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷ ചടങ്ങില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ പങ്കെടുക്കാത്തതിനെപ്പറ്റി അറിയില്ലെന്ന് മന്ത്രി ജി സുധാകരന്‍. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടാകാം വിഎസ് പങ്കെടുക്കാതിരുന്നത് എന്ന് ജി സുധാകരന്‍ പറഞ്ഞു. ഇന്നലെയായിരുന്നു പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടി. 

തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ വിഎസിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക ക്ഷണം ഇല്ലാത്തതുകൊണ്ടാണ് ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് എന്ന് ആരോപണമുയരുന്നു. എന്നാല്‍ അദ്ദേഹത്തിന് പാസ് നല്‍കിയിരുന്നു എന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന അറിവ്. ലോക്കല്‍ക്കറ്റി സെക്രട്ടറിമാര്‍ മുതല്‍ ഉള്ളവര്‍ക്ക് നസല്‍കിയ പാസാണ് വിഎസിന് നല്‍കിയതെന്നും മുഖ്യമന്ത്രി ഔദ്യോഗികമായി ക്ഷണിക്കാത്തുകൊണ്ടാണ് അദ്ദേഹം പരിപാടിക്ക് എത്താതിരുന്നത് എന്നും വിഎസിനോട് അടുപ്പമുള്ളവര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com