പ്ലസ് വണ്‍ പ്രവേശന തീയതി നീട്ടരുതെന്ന സര്‍ക്കാര്‍ ഹര്‍ജി തള്ളി; കുട്ടികളുടെ കാര്യത്തില്‍ പിടിവാശി വേണ്ടെന്ന് ഹൈക്കോടതി

പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടിയാല്‍ പ്ലസ് വണ്‍ ക്ലാസിലെ അധ്യായന ദിനങ്ങളുടെ എണ്ണം കുറയുമെന്ന നിലപാടായിരുന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്
പ്ലസ് വണ്‍ പ്രവേശന തീയതി നീട്ടരുതെന്ന സര്‍ക്കാര്‍ ഹര്‍ജി തള്ളി; കുട്ടികളുടെ കാര്യത്തില്‍ പിടിവാശി വേണ്ടെന്ന് ഹൈക്കോടതി

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശന തീയതി നീട്ടിയതിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സിബിഎസ്ഇ പരീക്ഷാ ഫലം വന്ന് മൂന്ന് ദിവസം കൂടി പ്ലസ് വണ്‍ പ്രവേശനത്തിന് അനുമതി നല്‍കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. 

പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാന്‍ മെയ് 22 വരെയായിരുന്നു സര്‍ക്കാര്‍ സമയം അനുവദിച്ചിരുന്നത്. എന്നാല്‍ സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചിട്ടില്ലാത്തതിനാല്‍ കുട്ടികളുടെ അവസരം നഷ്ടപ്പെടുമെന്ന് കാണിച്ച് കോടഞ്ചേരി സെന്റ് മേരീസ് സ്‌കൂള്‍, കൈതപ്പോയില്‍ എംഇഎസ് ഫാത്തിമ റഹീം സെന്‍ട്രല്‍ സ്‌കൂള്‍ എന്നി സ്‌കൂളുകളിലെ പിടിഐ കോടതിയെ സമീപിക്കുകയായിരുന്നു. 

സ്‌കൂളുകളുടെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജൂണ്‍ 5 വരെ പ്രവേശനത്തിനുള്ള സമയം നീട്ടിയിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഇപ്പോള്‍ തള്ളിയിരിക്കുന്നത്. കുട്ടികളുടെ കാര്യത്തില്‍ വാശി വേണ്ടെന്നും കോടതി സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു.

എന്നാല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടിയാല്‍ പ്ലസ് വണ്‍ ക്ലാസിലെ അധ്യായന ദിനങ്ങളുടെ എണ്ണം കുറയുമെന്ന നിലപാടായിരുന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്. കേരളത്തില്‍ സിബിഎസ്ഇ വിദ്യാര്‍ഥികളുടെ എണ്ണം കുറവാണെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com