കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് വലിച്ചു കീറി ചവിറ്റുകൊട്ടയിലിടണമെന്ന് എ.കെ.ആന്റണി

കടലാസിന്റെ വിലപോലും ഇല്ലാത്ത ഉത്തരവ് വലിച്ചു കീറി ചവറ്റുകൊട്ടലില്‍ ഇടണമെന്ന് ആന്റണി പറഞ്ഞു
കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് വലിച്ചു കീറി ചവിറ്റുകൊട്ടയിലിടണമെന്ന് എ.കെ.ആന്റണി

തിരുവനന്തപുരം: കന്നുകാലി കശാപ്പ് നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ.ആന്റണി. കടലാസിന്റെ വിലപോലും ഇല്ലാത്ത ഉത്തരവ് വലിച്ചു കീറി ചവറ്റുകൊട്ടലില്‍ ഇടണമെന്ന് ആന്റണി പറഞ്ഞു. 

നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവും, അധികാരത്തിന്റെ കയ്യേറ്റവുമാണ് കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ്. വിഭജിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് രീതിയാണ് ആര്‍എസ്എസ് പിന്തുടരുന്നതെന്നും ആന്റണി വിമര്‍ശിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com